മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ഇന്ത്യയിൽ മുഴുവൻ വാർത്തയിൽ നിറഞ്ഞ ഒരു ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രമായും അഭിനയിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു ത്രീഡി ഫാന്റസി ചിത്രമായി ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ബറോസിന്റെ ഷൂട്ടിംഗ് ഈ വർഷം മാർച്ചു മാസം അവസാനം ആരംഭിച്ചെങ്കിലും ഏപ്രിൽ മൂന്നാം വാരത്തോടെ കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ വ്യാപിച്ചതോടെ ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നു. ഇനിയുള്ള രംഗങ്ങളിൽ ഒട്ടേറെ ആളുകൾ ഉൾപ്പെടെണ്ട ആവശ്യം ഉള്ളതിനാൽ തന്നെ കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനു ശേഷം മാത്രമേ കേരളത്തിൽ ഈ ചിത്രം ഷൂട്ട് ചെയ്യാൻ സാധിക്കു. അതുകൊണ്ട് ഇനി അടുത്ത വർഷമേ ബറോസ് വീണ്ടും ആരംഭിക്കാൻ സാധ്യത ഉള്ളു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നവോദയ ജിജോ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം ശരിക്കും മോഹൻലാൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നില്ല.
അത് മോഹൻലാലിലേക്കു ഒരു നിയോഗം പോലെ എത്തിച്ചേരുകയിരുന്നു എന്നാണ് പ്രശസ്ത സംവിധായകനായ ടി കെ രാജീവ് കുമാർ പറയുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ പോലത്തെ വമ്പൻ ചിത്രങ്ങൾ ഒരുക്കിയ ജിജോ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ബറോസ്. പക്ഷെ തിരക്കഥ പൂർത്തിയായി പടം തുടങ്ങാൻ വൈകിയപ്പോൾ താനിത് സംവിധാനം ചെയ്യുന്നില്ല എന്ന നിലപാടിലായി ജിജോ. അങ്ങനെ ഒരു നിമിത്തം പോലെ സംവിധാനച്ചുമതല മോഹന്‍ലാല്‍ ഏറ്റെടുക്കുകയായിരുന്നു എന്നും അദ്ദേഹം ഒരു ബ്രില്യന്റ് ഡയറക്ടര്‍ തന്നെയാണെന്നും ടി.കെ. രാജീവ് കുമാര്‍ പറയുന്നു. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ചിത്രമാണ് ബറോസ് എന്നും ടി കെ രാജീവ്കുമാർ കൂട്ടിച്ചേർത്തു. പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും എഡിറ്റ് ചെയ്യാൻ പോകുന്നത് ശ്രീകർ പ്രസാദുമാണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.