മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മോൺസ്റ്റർ. പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – വൈശാഖ് ടീമൊന്നിച്ച ഈ ചിത്രം രചിച്ചത് പുലിമുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഏത് വിഭാഗത്തിലുള്ള ത്രില്ലറാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഏതാനും പോസ്റ്ററുകൾ മാത്രമാണ് ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ളത്. ഇപ്പോഴിതാ മോൺസ്റ്റർ ദീപാവലി റിലീസായി ഒക്ടോബർ ഇരുപത്തിയൊന്നിന് റിലീസ് ചെയ്യുമെന്നുള്ള ഏറ്റവും പുതിയ വിവരമാണ് വരുന്നത്. പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദീപാവലി റീലിസായി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ചാർട്ടിങ്ങും തുടങ്ങിയെന്നു തീയേറ്റർ വൃത്തങ്ങളും സ്ഥിതീകരിച്ചിട്ടുണ്ട്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദാണ്. ദീപക് ദേവാണ് ഇതിന് സംഗീതമൊരുക്കുന്നത്. സ്റ്റണ്ട് സിൽവ ആക്ഷൻ രംഗങ്ങളൊരുക്കിയ ഈ ചിത്രത്തിൽ സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്. ലക്കി സിങ് എന്ന് പേരുള്ള ഒരു പോലീസ് ഓഫീസറായാണ് മോഹൻലാൽ ഇതിൽ അഭിനയിച്ചിരിക്കുന്നതെന്നാണ് സൂചന. മലയാളത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നതെന്നും വാർത്തകൾ പറയുന്നു. ഏതായാലും മോൺസ്റ്റർ വെള്ളിത്തിരയിലെത്തുന്നത് കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.