[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷാരൂഖ് ഖാനുമായി എന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തിനെ അപമാനിക്കുന്നതിനു തുല്യം; ദുൽഖർ സൽമാൻ പറയുന്നു

മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ ഇപ്പോൾ മലയാളത്തിൽ മാത്രമൊതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ചെയ്ത് ഒരു പാൻ ഇന്ത്യൻ താരമായി മാറാനുള്ള ശ്രമത്തിലാണ്. ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സീതാരാമം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയമായി മാറിയിരുന്നു. ഇപ്പോൾ തന്റെ പുതിയ ഹിന്ദി ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റിന്റെ പ്രമോഷന്റെ തിരക്കിലാണ് ദുൽഖർ. അതിനിടയിൽ മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിൽ സീതാരാമത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ റൊമാന്റിക് പ്രകടനവുമായി താരതമ്യം ചെയ്തപ്പോൾ അതിനു ദുൽഖർ സൽമാൻ നൽകിയ മറുപടി ശ്രദ്ധേയമായി. ഷാരൂഖ് ഖാനുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.

ഷാരൂഖ് ഖാന്‍ എന്ന വ്യക്തി എപ്പോഴും ഒരു പ്രചോദനമാണ് എന്ന് പറഞ്ഞ ദുൽഖർ സൽമാൻ, കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു എന്നും പറഞ്ഞു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ് എന്നാണ് ദുൽഖർ പറയുന്നത്. ആളുകളുമായി ഇടപെടുന്നതില്‍ ഷാരൂഖ് ഖാൻ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ സൽമാൻ വിശദീകരിക്കുന്നു. കാരണം ഒരേയൊരു ഷാരൂഖ് ഖാൻ മാത്രമേ ഉണ്ടാകു എന്നാണ് ദുൽഖർ പറയുന്നത്. ദുൽഖറിന്റെ പുതിയ ഹിന്ദി ചിത്രമായ ചുപ് റിലീസ് ചെയ്യാൻ പോകുന്നത് അടുത്തയാഴ്ചയാണ്. ആർ ബാൽകിയാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.