മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന കലാകാരനാണ്. ഞെട്ടിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ പ്രകടനങ്ങളാണ് ഈ നടൻ തന്റെ അഭിനയ ജീവിതത്തിൽ നമ്മുക്ക് സമ്മാനിച്ചതിലേറെയും. അഭിനയിക്കുന്നു എന്നതിലുപരി കഥാപാത്രമായി ജീവിക്കുകയാണ് മോഹൻലാൽ ചെയ്യുന്നത് എന്നാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ പോലും മോഹൻലാലിനെ കുറിച്ച് പറയുന്നത്.
ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കലാകാരന്മാരും സംവിധായകരും ടെക്നിഷ്യൻസും ആരാധിക്കുന്ന നടനും മോഹൻലാൽ ആയിരിക്കും. ആ കൂട്ടത്തിലേക്കു ഇപ്പോഴിതാ പുതിയ ഒരു പേര് കൂടി.
പ്രശസ്ത തമിഴ് നടൻ വിജയ് സേതുപതിയാണ് ആ ആരാധകൻ. വിജയ് സേതുപതിയെ വിസ്മയിപ്പിച്ച മോഹൻലാൽ കഥാപാത്രം നമ്മളെ ഏവരെയും വിസ്മയിപ്പിച്ച തന്മാത്ര എന്ന ചിത്രത്തിലെ അൽഷിമേഴ്‌സ് രോഗിയായ രമേശൻ നായരാണ്. തന്നെ ഏറ്റവും അധികം വിസ്മയിപ്പിച്ച ഒരു സിനിമയാണ് തന്മാത്രയെന്നും അതിലെ ലാൽ സാറിന്റെ അഭിനയം സൂപ്പർ ആണെന്നും വിജയ് സേതുപതി പറയുന്നു.
മോഹൻലാലിൻറെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ അവിശ്വസനീയവും അസാധ്യവുമായ പ്രകടനത്തിന് ഉദാഹരണം ആണെന്നും വിജയ് സേതുപതു മാധ്യമങ്ങളോട് പറഞ്ഞു.
തന്മാത്രയിൽ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. പക്ഷെ ദേശീയ അവാർഡിൽ അവസാനത്തെ റൗണ്ടിൽ തല നാരിഴ വ്യത്യാസത്തിനാണ് മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് നഷ്ടമായത്. ബ്ലെസ്സിയാണ് തന്മാത്ര സംവിധാനം ചെയ്തത്. ബ്ലെസ്സിയുടെ തന്നെ ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.