മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി പ്രഖ്യാപിച്ച പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഋഷഭ. മലയാളം- തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിനൊപ്പം ഒരു തെലുങ്ക് യുവതാരവും ഈ ചിത്രത്തിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നും അന്നവർ വെളിപ്പെടുത്തിയിരുന്നു. ആ യുവതാരം, തെലുങ്കിലെ യുവ സൂപ്പർ താരങ്ങളിലൊരാളായ വിജയ് ദേവരക്കൊണ്ടയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒടിടി പ്ലേയ് മീഡിയയാണ് ഈ വിവരം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ മകൻ ആയാണ് വിജയ് ദേവരക്കൊണ്ട ഈ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് സൂചന. ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുന്ന, അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഋഷഭ. കന്നഡ സംവിധായകനായ നന്ദകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.
ഈ ചിത്രം നിർമ്മിക്കുന്നത് എ വി എസ് സ്റ്റുഡിയോയുടെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിങ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ്. അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ തലമുറകളിലൂടെ പറയുന്ന ഒരു എപിക് ഇമോഷണൽ ഡ്രാമയാണ് ഈ ചിത്രമെന്നും, ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു വമ്പൻ ദൃശ്യ വിസ്മയമായി ഒരുക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും മോഹൻലാൽ ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വെളിപ്പെടുത്തിയിരുന്നു. തണുപ്പുള്ള ലൊക്കേഷനുകളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യാൻ പോകുന്നതെന്നും അവർ വെളിപ്പെടുത്തി. അടുത്ത വർഷം അവസാനത്തോടെ ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം 2024 ലാണ് റിലീസ് ചെയ്യുക.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.