Ittymaani Made In China Mohanlal's Upcoming Project
മലയാളത്തിന്റെ യൂണിവേഴ്സൽ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്റെ വരാൻ പോകുന്ന ഒരു ചിത്രം കൂടി ഇന്ന് പ്രഖ്യാപിച്ചു. നവാഗത സംവിധായകരായ ജിബി, ജോജു എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഇട്ടിമാണി മേഡ് ഇൻ ചൈന എന്നാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രിയദർശന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം, സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്നിവക്ക് ശേഷം ആവും മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. ആക്ഷനും കോമെടിയും നിറഞ്ഞ ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
പുതുമുഖ സംവിധായകർക്കൊപ്പം മോഹൻലാൽ ഒരു ചിത്രം ചെയ്യുന്നു എന്നതും ആശീർവാദ് സിനിമാസ് അത് നിർമ്മിക്കുന്നു എന്നതും ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാ പ്രേമികളും സിനിമാ ലോകവും നോക്കി കാണുന്നത്. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് മോഹൻലാൽ ഈ ചിത്രം പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. ഇപ്പോൾ ഒടിയൻ പൂർത്തിയാക്കിയ മോഹൻലാൽ, കെ വി ആനന്ദന്റെ തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകും. അതിനു ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ പൂർത്തിയാക്കുന്ന മോഹൻലാൽ, ദുബായിൽ നടക്കുന്ന ‘അമ്മ ഷോക്ക് ശേഷം പ്രിയദർശൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. മരക്കാർ: അറബിക്കടലിന്റെ സിംഹം തുടങ്ങുന്നത് ഡിസംബർ മാസത്തിലാണ്. രഞ്ജിത് ചിത്രം ഡ്രാമ ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. നവംബർ ഒന്നിന് ഈ ചിത്രം റിലീസ് ചെയ്യും.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.