മലയാള സിനിമ ഓരോ വർഷം കഴിയുംതോറും സാങ്കേതികമായും കലാപരമായും വളരുകയാണ്. മാത്രമല്ല മലയാള സിനിമയുടെ മാർക്കറ്റും കഴിഞ്ഞ കുറെ വർഷങ്ങളായി മുകളിലേക്ക് കുതിക്കുകയാണ്. ദൃശ്യവും പ്രേമവും പുലിമുരുകനും ലൂസിഫറും ഭീഷ്മ പർവ്വവും ഉണ്ടാക്കിയ ഗ്ലോബൽ മാർക്കറ്റ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് മലയാള സിനിമ ലോകം. അത്കൊണ്ട് തന്നെ ഒട്ടേറെ പാൻ ഇന്ത്യൻ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് വരുന്നത്. അതിൽ തന്നെ മൂന്ന് വമ്പൻ പാൻ ഇന്ത്യൻ ചിത്രങ്ങൾ ഒരുങ്ങുന്നത് ത്രീഡിയിലാണെന്നതാണ് അതിന്റെ സവിശേഷത. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഉണ്ടായത് മലയാളത്തിൽ നിന്നാണ്. ആ ചിത്രം ഒരുക്കിയ ജിജോയുടെ രചനയിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന ബറോസാണ് അടുത്ത വർഷം ആദ്യം എത്താൻ പോകുന്ന ത്രീഡി ചിത്രം. മെഗാബഡ്ജറ്റില് ഒരുക്കിയ ഈ ചിത്രം കുട്ടികൾക്കുള്ള ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്.
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണമാണ് മറ്റൊരു ത്രീഡി ചിത്രം. ടോവിനോ തോമസ് മൂന്ന് വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. ജയസൂര്യ നായകനായി എത്തുന്ന കത്തനാർ ആണ് മറ്റൊരു ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രം. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് റോജിൻ തോമസാണ്. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാർ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുക. നാനൂറ് വർഷം പ്രായമുള്ള ഒരു ഭൂതമായി മോഹൻലാൽ അഭിനയിക്കുന്ന ബറോസ് ഇന്ത്യൻ ഭാഷകളിൽ കൂടാതെ വിദേശ ഭാഷകളിലും റിലീസ് ചെയ്യും. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത മാർച്ചിൽ റിലീസ് ചെയ്യാനാണ് പ്ലാൻ.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.