യുവ താരം ഷെയിൻ നിഗമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാർ ഒരുക്കുന്ന ചിത്രമാണ് ബർമുഡ. ഷെയിൻ നിഗമിന് ഒപ്പം വിനയ് ഫോർട്ടും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ പാടുന്നു എന്നതാണ് പുതിയ വാർത്ത. ഈ മാസം അവസാനം മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനമാലപിക്കും എന്നാണ് സംവിധായകൻ ടി കെ രാജീവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന 12 ത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു കുളമാവിൽ ആണ് മോഹൻലാൽ. ഈ മാസം അവസാനം കൊച്ചിയിൽ എത്തി അദ്ദേഹം ബർമുഡയിലെ ഗാനമാലപിക്കും എന്നാണ് സൂചന. വിനായക് ശശികുമാർ വരികൾ എഴുതുന്ന ഈ ഗാനത്തിന് ഈണം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ രമേശ് നാരായണൻ ആണ്.
ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ തന്റെ കരിയറിൽ ആലപിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കരിയറിലെ അൻപതാം ഗാനമായിരിക്കും ബർമുഡ എന്ന ചിത്രത്തിന് വേണ്ടി പാടുന്നത് എന്നതും ഈ വരാൻ പോകുന്ന ഗാനത്തെ ഏറെ പ്രത്യേകത ഉള്ളതാക്കുന്നു. ബെന്നി ദയാൽ, ഹരിചരൻ, മധുശ്രീ എന്നിവർ പാടിയ രണ്ടു ഗാനങ്ങളും കൂടി ഈ ചിത്രത്തിൽ ഉണ്ടാകും. 1985 ഇൽ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പാടിയ മോഹൻലാൽ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പിന്നണി പാടിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. സിനിമയ്ക്കു പുറത്തു ഒട്ടേറെ ഭക്തി ഗാനങ്ങളും മോഹൻലാൽ ആലപിച്ചിട്ടുണ്ട്. ഇതിനു മുൻപ് ടി കെ രാജീവ്കുമാർ ഒരുക്കിയ മഞ്ജു വാര്യർ ചിത്രമായ കണ്ണെഴുതി പൊട്ടും തൊട്ടിനു വേണ്ടി മോഹൻലാൽ ആലപിച്ച കൈതപ്പൂവിൻ കന്നികുറുമ്പിൽ എന്ന ഗാനം വമ്പൻ ഹിറ്റായി മാറിയിരുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.