[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രഘുവരൻ ചെയ്യാനിരുന്ന വേഷം ഒടുവിൽ എത്തിയത് റിസബാവയിൽ; ആ സൂപ്പർഹിറ്റ് കഥാപാത്രത്തിന് പിന്നിലെ കഥ ഇങ്ങനെ..!

പ്രശസ്ത മലയാള നടൻ റിസബാവ ഏതാനും ദിവസങ്ങൾക്കു മുൻപാണ് അന്തരിച്ചത്. നായകനായും സഹനടനായും അഭിനയിച്ചിട്ടുള്ള റിസബാവയെ മലയാളികൾ കൂടുതലും ഓർക്കുന്നത് വില്ലൻ വേഷങ്ങളിലൂടെയാണ്. അതിൽ തന്നെ സിദ്ദിഖ്- ലാൽ ടീം ഒരുക്കിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ വില്ലൻ വേഷമായ ജോൺ ഹോനായി ആണ് റിസബാവയെ താരമാക്കി മാറ്റിയത്. ഇപ്പോഴിതാ റിസബാവ എന്ന നടനെ കുറിച്ചുള്ള തങ്ങളുടെ ഓർമ്മകൾ പങ്കു വെക്കുകയാണ് ഇൻ ഹരിഹർ നഗറിലെ നായകന്മാരായ മുകേഷ്, അശോകൻ, സിദ്ദിഖ്, എന്നിവർ. ചിരിച്ചുകൊണ്ട്‌ കഴുത്തറക്കുന്ന സുന്ദരനായ വില്ലനെ അതിമനോഹരമായാണ് റിസബാവ അവതരിപ്പിച്ചത് എന്ന് പറയുകയാണ് അശോകൻ. റിസ എന്ന വില്ലന്റെ ക്ലാസിക് പ്രകടനം ആയിരുന്നു, അതിലെ തന്റെ കഥാപാത്രമായ തോമസുക്കുട്ടിയെ ടാങ്കിലെ വെള്ളത്തിൽ മുക്കുന്ന സീനിലെന്നും അശോകൻ വെളിപ്പെടുത്തി. തമിഴ്‌ നടൻ രഘുവരൻ ചെയ്യാനിരുന്ന വേഷമായിരുന്നു ജോൺ ഹോനായി എന്നും അവസാനം കൊച്ചിയിൽ നിന്ന് റിസബാവയെ കണ്ടെടുക്കുകയായിരുന്നു എന്നും മുകേഷ് ഓർക്കുന്നു.

സുന്ദരനും ശാന്തനുമായ വില്ലനായിരുന്ന ജോൺ ഹോനായി റിസബാവയുടെ കയ്യിൽ ഭദ്രമായിരുന്നു എന്നാണ് മുകേഷ് പറയുന്നത്. റിസബാവയാണ് ഹോനായി ആയി അഭിനയിക്കുന്നത് എന്ന് കേട്ടപ്പോൾ താൻ അത്ഭുതപെട്ടിരുന്നു എന്നും ഇത്ര സുന്ദരനായ ഒരു മനുഷ്യനെ വില്ലനാക്കിയാൽ ശരിയാകുമോയെന്നു മനസ്സിൽ ചിന്തിച്ചെങ്കിലും അതാരോടും പറഞ്ഞില്ല എന്നും നടൻ സിദ്ദിഖ് ഓർത്തെടുക്കുന്നു. പക്ഷെ ആദ്യമായി റിസബാവയുടെ പ്രകടനം നേരിൽ കണ്ടതോടെ റിസയല്ലാതെ മറ്റാരു ചെയ്താലും ഹോനായി ശരിയാകുമായിരുന്നില്ലെന്ന് മനസ്സിലായെന്നും സിദ്ദിഖ് വെളിപ്പെടുത്തി. ആ സിനിമയിൽ നായകന്മാരെക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്ന രൂപവും ശബ്ദവും ഹോനായിയുടെതു തന്നെയാണ് എന്ന സിദ്ദിഖിന്റെ വാക്കുകൾ ആണ് റിസബാവ എന്ന നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.