Mohanlal Movie Stills
മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി വളരെ സെലെക്ടിവ് ആയാണ് ചിത്രങ്ങൾ ചെയ്യുന്നത്. അദ്ദേഹം ചെയ്യുന്നതിൽ ഭൂരിഭാഗവും വമ്പൻ ചിത്രങ്ങൾ ആയതു കൊണ്ട് തന്നെ പലപ്പോഴും ചിത്രങ്ങളുടെ റിലീസിന് ഇടയിൽ വലിയ ഗാപ് ഉണ്ടാവാറുണ്ട്. 2016 ഇൽ ഏകദേശം ഒൻപതു മാസത്തെ ഗ്യാപ്പിനു ശേഷം വന്ന മോഹൻലാൽ തുടർച്ചയായി അഞ്ചു വിജയങ്ങൾ ആണ് നൽകിയത്. അതിൽ ഒരു ഇൻഡസ്ട്രി ഹിറ്റ് അടക്കം രണ്ടു ഭാഷകളിൽ ആയി നാല് ബ്ലോക്ക്ബസ്റ്ററുകളും നൽകി. മനമന്ത, ജനത ഗാരേജ്, ഒപ്പം, പുലി മുരുകൻ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയായിരുന്നു ആ അഞ്ച് ചിത്രങ്ങൾ. ഇപ്പോഴിതാ കഴിഞ്ഞ വർഷം ഒക്ടോബറിൽ റീലീസ് ചെയ്ത വില്ലന് ശേഷം എട്ടു മാസങ്ങൾക്കിപ്പുറം മോഹൻലാൽ ഒരു ചിത്രവുമായി വരികയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയ നീരാളി എന്ന ചിത്രം ഇപ്പോഴേ ആരാധകരിൽ ആവേശം നിറച്ചു കഴിഞ്ഞു.
മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച നീരാളി മലയാളത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ ആണ്. സാജു തോമസ് എന്ന നവാഗതൻ രചിച്ച ഈ പരീക്ഷണ ചിത്രം ഈ വരുന്ന വെള്ളിയാഴ്ച ആണ് റിലീസ് ചെയ്യുന്നത്. ദിലീഷ് പോത്തൻ, നാദിയ മൊയ്തു, പാർവതി നായർ, സുരാജ് വെഞ്ഞാറമ്മൂട്, നാസർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ്. 2016 ലെ പോലെ തന്നെ തുടർച്ചയായ നാല് റിലീസുകളും ആയാണ് മോഹൻലാൽ ഇടവേള കഴിഞ്ഞു എത്തുന്നത്. ജൂലൈയിൽ നീരാളി, ഓഗസ്റ്റിൽ കായംകുളം കൊച്ചുണ്ണി. സെപ്റ്റംബറിൽ രഞ്ജിത് ചിത്രം ഡ്രാമ, ഒക്ടോബറിൽ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ എന്നിങ്ങനെയാണ് ഈ വർഷത്തെ മോഹൻലാലിന്റെ റിലീസുകൾ എത്തുക. വീണ്ടുമൊരു വിജയകുതിപ്പു നടത്താൻ ആണ് മോഹൻലാൽ ഒരുങ്ങുന്നത്. നീരാളി അതിനൊരു തുടക്കം ആവുമെന്നാണ് ഏവരുടെയും വിശ്വാസം.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.