[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘മിഖായേൽ’ : ഇനി ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനി നിവിൻ പോളിക്കൊപ്പം

മലയാള സിനിമയിൽ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേനായ സംവിധായകനാണ് ഹനീഫ് അദേനീ . മമ്മൂട്ടിയെ നായകനാക്കി ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത്, പിന്നീട് അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുകയും ചെയ്തിരുന്നു. ഹനീഫ് അദേനീ തന്റെ രണ്ടാമത്തെ ചിത്രം നിവിൻ പോളി ആയിട്ടായിരിക്കും എന്ന് നേരത്തെ സൂചന നൽകിയിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ ഒഫീഷ്യലായി പുറത്തു വിട്ടിരിക്കുകയാണ്

‘മിഖായേൽ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വീണ്ടും ഒരു ക്രിസ്റ്റിയൻ ടൈറ്റിലുമായാണ് സംവിധായകൻ വന്നിരിക്കുകന്നത്. ഗ്രേറ്റ് ഫാദർ ചിത്രം എന്നപ്പോലെ മറ്റൊരു ഡാർക്ക് ത്രില്ലറാണ് അണിയറയിൽ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രധാനമായും ആഫ്രിക്കയിലായിരിക്കും ചിത്രീകരിക്കുക. ഹനീഫിന്റെ മുമ്പത്തെ രണ്ട് തിരക്കഥകൾ പോലെ തന്നെ ഒരു ത്രില്ലർ സ്വഭാവത്തിലായിരിക്കും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ടേക്ക് ഓഫ്‌’ എന്ന ചിത്രത്തിന് ശേഷം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത് .

നിവിൻ പോളിയുടെ അണിയറിൽ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇത്തികര പക്കിയായി വേഷമിടുന്നുണ്ട്. കേരളത്തിൽ മാത്രമായി ഏകദേശം 300ൽ പരം തീയറ്ററുകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.