എം ടി വാസുദേവൻ നായർ രചിക്കുന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നെറ്റ്ഫ്ലിക്സിന് വേണ്ടി എം ടി രചിക്കുന്ന ആന്തോളജി ചിത്രത്തിന് വേണ്ടിയാണു മോഹൻലാൽ- പ്രിയദർശൻ ടീം ഒന്നിക്കുന്നത്. ഈ ആന്തോളജിയിലെ ഒരു കഥ പ്രിയദർശൻ ബിജു മേനോനെ നായകനാക്കി ഒരുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അതിലെ മറ്റൊരു കഥ കൂടി പ്രിയദർശൻ ഒരുക്കുമെന്നും, അതിൽ മോഹൻലാൽ ആയിരിക്കും നായകനെന്നും വാർത്തകൾ വരുന്നുണ്ട്. സന്തോഷ് ശിവൻ, ജയരാജ്, ശ്യാമ പ്രസാദ് എന്നിവരും ഈ ആന്തോളജിയിൽ ചിത്രങ്ങൾ ഒരുക്കുന്നുണ്ട്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രമൊരുക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, എം ടി രചിച്ച രണ്ടു തിരക്കഥകൾ ഒരുക്കാനുള്ള ഭാഗ്യമാണ് പ്രിയദർശനെ തേടി എത്തിയിരിക്കുന്നത്.
ഇപ്പോൾ പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി തീർത്ത മോഹൻലാൽ, ജീത്തു ജോസഫ് ഒരുക്കുന്ന 12ത് മാനിൽ ജോയിൻ ചെയ്യും. അത് പൂർത്തിയാക്കുന്ന മോഹൻലാൽ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിലെ അതിഥി വേഷം ആവും ചെയ്യുക. അതിനു ശേഷം പ്രിയദർശൻ- എം ടി ചിത്രം, ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം, പ്രിയദർശൻ തന്നെയൊരുക്കുന്ന സ്പോർട്സ് ചിത്രം എന്നിവയാവും മോഹൻലാൽ ചെയ്യുക. ജീത്തു ജോസഫ് ഒരുക്കുന്ന റാം, മോഹൻലാൽ തന്നെ സംവിധാനം ചെയുന്ന ബറോസ് എന്നിവയും അദ്ദേഹത്തിന് പൂർത്തിയാക്കാനുള്ള ചിത്രങ്ങളാണ്. പൃഥ്വിരാജ് ഒരുക്കുന്ന എംപുരാൻ ആണ് പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു മോഹൻലാൽ ചിത്രം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.