ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനത്തിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. അദ്ദേഹം തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനത്തിലൂടെ ആരാധകർക്ക് ആവേശമായി കഴിഞ്ഞു. മോഹൻലാൽ തമിഴ് സൂപ്പർ താരം സൂര്യയുമായി ഒന്നിക്കുന്ന ചിത്രം തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ കെ. വി. ആനന്ദ് അണിയിച്ചൊരുക്കും. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആവേശത്തിലായ ആരാധകർക്ക് വീണ്ടും ആവേശം നൽകിക്കൊണ്ട് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കൂടി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ തെലുങ്ക് യുവതാരവും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ് എത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിന് ശേഷം അല്ലു സിരീഷ് മോഹൻലാലിനോടൊപ്പം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.
ചിത്രത്തിൽ നായകനായി സൂര്യ എത്തുമ്പോൾ വില്ലനായി മോഹൻലാൽ എത്തുമെന്നാണ് ഇപ്പോൾ അണിയറയിൽ നിന്നുമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ ഇന്നേവരെ കാണാത്ത കട്ട വില്ലനിസം കാണാമെന്നും കേൾക്കുന്നു. വർഷങ്ങൾക്ക് ശേഷം ഒരു തകർപ്പൻ മാസ്സ് ആക്ഷനോട് കൂടിയ വില്ലൻ വേഷത്തിൽ മോഹൻലാൽ എത്തുകയാണെങ്കിൽ അത് തീയേറ്ററുകളിൽ വലിയ പ്രകമ്പനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഒരു ചെറിയ ഒരു രംഗത്തിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ കൂടിയും നായകനു മുകളിൽ അഭിനയിക്കാൻ കഴിവുള്ള നടനായ മോഹൻലാൽ വില്ലനായി എത്തുമ്പോൾ വലിയ അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ആദ്യവാരം ആരംഭിക്കും. ജൂലൈ അവസാനത്തോട് കൂടിയായിരിക്കും മോഹൻലാൽ ചിത്രത്തിലേക്ക് എത്തിച്ചേരുക എന്നാണറിയുന്നത്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ബിഗ്ബജറ്റ് ആയി ഒരുക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി അടുത്തവർഷം ആദ്യം വമ്പൻ റിലീസായി എത്തും.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.