[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നാമിന്റെ കഥ കേട്ട് കയ്യടിച്ചവരിൽ എ ആർ റഹ്മാനും; ചിത്രത്തിന് വേണ്ടി തന്റെ സ്റ്റുഡിയോ നൽകി കൊണ്ട് സംഗീത മാന്ത്രികൻ..!

നവാഗതനായ ജോഷി തോമസ് രചനയും സംവിധാനവും നിർവഹിച്ചു ​ശ​ബ​രീ​ഷ് വ​ർ​മ, രാ​ഹു​ൽ മാ​ധ​വ്, നോ​ബി മാ​ർ​ക്കോ​സ്, നി​ര​ഞ്ജ് സു​രേ​ഷ്, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, സോ​നു സെ​ബാ​സ്റ്റ്യ​ൻ, ഹക്കീം, ടോ​ണി ലൂ​ക്ക്, അ​ദി​തി ​ര​വി, ഗാ​യ​ത്രി സു​രേ​ഷ്, മെ​റീ​ന മൈ​ക്കി​ൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നാം എന്ന മലയാള ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടി മലയാള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒരു എ ആർ റഹ്മാൻ ആരാധകന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരു പറ്റം കോളേജ് വിദ്യാർത്ഥികളുടെ സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഈ സിനിമയിൽ സംഗീതത്തിനും തുല്യ പ്രാധാന്യം ഉണ്ട്. ഈ ചിത്രത്തിന്റെ കഥ കേട്ട് ഇതിലെ നന്മ തിരിച്ചറിഞ്ഞു ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയവരാണ് ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഗൗതം വാസുദേവ് മേനോൻ എന്നിവർ. ഇവരെ കൂടാതെ ഈ ചിത്രത്തിന്റെ കഥ കേട്ട് കയ്യടിച്ചവരിൽ ഇന്ത്യൻ സിനിമയുടെ സംഗീത മാന്ത്രികൻ എ ആർ റഹ്മാനും ഉണ്ടായിരുന്നു.

ഒരു എ ആർ റഹ്മാൻ ആരാധകന്റെ കഥ ആയതു കൊണ്ട് തന്നെ നാമിലെ ചില പ്രത്യേക രംഗങ്ങൾ എ ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ തന്നെ ഒരുക്കണമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒരു ചെറിയ ചിത്രത്തിന് വേണ്ടി കിട്ടുക എന്ന് പറഞ്ഞാൽ അത് വിഷമം പിടിച്ച ഒരു കാര്യവുമാണ്. എന്നാൽ ഈ ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപെട്ട എ ആർ റഹ്മാൻ തന്റെ സ്റ്റുഡിയോയിൽ ചിത്രം ഷൂട്ട് ചെയ്യാനുള്ള അനുവാദം കൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും മികച്ച ഗാനങ്ങളും, അഭിനയ പ്രകടനങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. അ​ശ്വി​ൻ ശി​വ​ദാ​സ്, സ​ന്ദീ​പ് മോ​ഹ​ൻ എന്നിവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ, കാർത്തിക് എന്നിവരാണ് നിർവഹിച്ചിരിക്കുന്നതു. ജെ ടി പി ഫിലിമ്സിന്റെ ബാനറിൽ പ്രേമ ആന്റണി തെക്കേത് നിർമ്മിച്ച ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, തമ്പി ആന്റണി, സൈജു കുറുപ്പ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.