ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ ആണ് മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള നായക- സംവിധായക ജോഡിയാണ് മോഹൻലാൽ- പ്രിയദർശൻ ടീം. അവരുടെ പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയെടുത്തതിന്റെ തിളക്കത്തിലാണ്. അടുത്ത മാസമാണ് ഈ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ സിനിമ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയാണ്. ഇപ്പോഴിതാ മരക്കാരിനു ശേഷം ആശീർവാദ് നിർമ്മിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ. താൻ അടുത്തതായി ചെയ്യുന്ന മോഹൻലാൽ ചിത്രം ഒരു സ്പോർട്സ് മൂവി ആയിരിക്കുമെന്നും ആ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസ് ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടിട്ടില്ല.
എന്നാൽ അതിനു ശേഷമാണു അടുത്ത ഒരു വർഷത്തേക്ക് ഉള്ള മോഹൻലാലിന്റെ ബോക്സിങ് പരിശീലകൻ ആയി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് നിയമിക്കപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്. അതോടെ അടുത്ത പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ഒരു ബോക്സിങ് താരം ആയോ ബോക്സിങ് പരിശീലകൻ ആയോ ആവുമെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ എന്നത് ഈ വാർത്തകൾക്കു ആക്കം കൂട്ടുന്നു. ഏതായാലും തന്റെ സംവിധാന സംരംഭമായ ബറോസ്, ജീത്തു ജോസഫ് ചിത്രമായ റാം എന്നിവ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ചെയ്യാൻ പോകുന്നത് ഈ പ്രിയദർശൻ ചിത്രമാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫോട്ടോ കടപ്പാട്: Nithin Narayan
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.