മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ഇപ്പോൾ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ്. ഈ ചിത്രം പൂർത്തിയാക്കിയാൽ മോഹൻലാൽ പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിലേക്ക് കടക്കും. ഡിസംബറിലാണ് എമ്പുരാൻ പൂർത്തിയാവുക. അതിന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക.
ഇപ്പോൾ വരുന്ന ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് അടുത്ത വർഷം ഒരുപിടി വമ്പൻ സംവിധായകർക്കൊപ്പം മോഹൻലാൽ കൈകോർക്കുകയാണെന്നാണ്. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- അമൽ നീരദ് ടീം ഒന്നിക്കുന്ന ചിത്രം അടുത്ത ഏപ്രിൽ മാസത്തിൽ തുടങ്ങിയേക്കാമെന്നാണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടായേക്കാമെന്നും വാർത്തകളുണ്ട്. മോഹൻലാലിനൊപ്പം ഫഹദ് ഫാസിലും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രം അമൽ നീരദ്, ഫഹദ് ഫാസിൽ, ആശീർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുക.
അതിന് മുൻപ് കൃഷാന്ത് ഒരുക്കാൻ പോകുന്ന ത്രില്ലറിൽ ഒരു ഡിറ്റക്റ്റീവ് ആയി മോഹൻലാൽ വേഷമിടുമെന്നു സൂചനയുണ്ട്. മണിയൻപിള്ള രാജു ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. ഇത് കൂടാതെ ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രവും അൻവർ റഷീദ് ഒരുക്കാൻ പോകുന്ന ചിത്രവും മോഹൻലാൽ കമ്മിറ്റ് ചെയ്തെന്നു റിപ്പോർട്ടുകളുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആയിരിക്കും മോഹൻലാൽ- അൻവർ റഷീദ് ചിത്രം നിർമ്മിക്കുക. ചോട്ടാ മുംബൈക്ക് ശേഷം മോഹൻലാൽ- അൻവർ ടീം ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
ജീത്തു ജോസഫ്, നിർമ്മൽ സഹദേവ്, പുതുമുഖം വിഷ്ണു, ടി കെ രാജീവ് കുമാർ, പ്രിയദർശൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മോഹൻലാൽ ചിത്രങ്ങളുടെ പ്ലാനിങ്ങിലാണെന്നാണ് സൂചന. ടി കെ രാജീവ് കുമാർ പ്ലാൻ ചെയ്യുന്ന മോഹൻലാൽ ചിത്രം ഒരു സമാന്തര സിനിമ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.