[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശ്രീകുമാർ മേനോൻ ചിത്രത്തിൽ വീണ്ടും മോഹൻലാൽ..!

ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു 2018 ഡിസംബറിൽ റിലീസ് ചെയ്ത ഒടിയൻ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഹൈപ്പിലാണ് എത്തിയത്. എന്നാൽ ചിത്രം പ്രതീക്ഷകൾക്കൊത്തു ഉയരാതെ പോയതോടെ വമ്പൻ സോഷ്യൽ മീഡിയ ആക്രമണമാണ് സംവിധായകൻ ശ്രീകുമാർ മേനോന് നേരെ ഉണ്ടായതു. പക്ഷെ നെഗറ്റീവ് റിപ്പോർട്ടുകൾക്കിടയിലു ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡ് ഇന്നും ഒടിയന്റെ പേരിൽ തന്നെയാണ് താനും. ഏതായാലും വലിയ വിമർശനങ്ങൾ നേരിട്ടതിനു ശേഷം, ശ്രീകുമാർ മേനോൻ ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ്. മിഷൻ കൊങ്കൺ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രമൊരുക്കിയാണ് അദ്ദേഹം ഒരിക്കൽക്കൂടി എത്താനൊരുങ്ങുന്നതു.

ബോളിവുഡ് താരങ്ങളടക്കം അഭിനയിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിലെത്തുമെന്നുള്ള വാർത്തകളാണ് വരുന്നത്. അര മണിക്കൂറോളം ദൈർഖ്യമുള്ള ഒരു ഖലാസി കഥാപാത്രമായിരിക്കും മോഹൻലാൽ ഇതിൽ ചെയ്യുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ബോളിവുഡ് താരം രൺദീപ് ഹൂഡയും അഭിനയിക്കുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും നിർമ്മിക്കും. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.