സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ഒരുക്കുന്ന ചിത്രമാണ് ജയിലർ. ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ അതിഥി വേഷം ചെയ്യുന്നുണ്ട് എന്ന കാര്യം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഈ ചിത്രത്തിൽ ഒരതിഥി വേഷം ചെയ്യുന്നുണ്ട് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. രണ്ട് ദിവസമാണ് ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ നൽകിയിരിക്കുന്നത് എന്നും ജനുവരി എട്ട്, ഒൻപത് തീയതികളിൽ ആണ് മോഹൻലാലിന്റെ സീനുകൾ ചിത്രീകരിക്കുക എന്നുമാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണം അധികം വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി ആണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. രജനികാന്തിന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിച്ചതിന്റെ ഭാഗമായി പുറത്ത് വിട്ട ഇതിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. രജനികാന്ത്, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ, മോഹൻലാൽ എന്നിവർ കൂടാതെ യോഗി ബാബു, മലയാള നടൻ വിനായകൻ, വസന്ത് രവി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഈ ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന മലൈക്കോട്ടൈ വാലിബനിൽ ജോയിൻ ചെയ്യും. ചെന്നൈയിൽ വെച്ചാണ് ജയിലറിലെ മോഹൻലാലിന്റെ ഭാഗം ഷൂട്ട് ചെയ്യുക.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.