മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാൽ സംവിധായകൻ ആകുന്നു. മോഹൻലാൽ തന്നെയാണ് തന്റെ പുതിയ ബ്ലോഗിലൂടെ ഈ വാർത്ത പുറത്തു വിട്ടത്. ബറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു 3D ചിത്രമായാവും ഒരുക്കുക. മോഹൻലാൽ തന്നെ ടൈറ്റിൽ റോൾ ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു കുട്ടിയും പ്രധാന വേഷം ചെയ്യും. ഗോവ ഒരു പ്രധാന ലൊക്കേഷൻ ആയി വരുന്ന ഈ ചിത്രം പോർച്ചുഗീസ് പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുക. മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനർ ആയിരുന്ന നവോദയ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന സൂചനയും മോഹൻലാൽ നൽകിയിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ ആദ്യ 3D ചിത്രവും ആദ്യ 70 MM ചിത്രവും നമ്മുക്ക് സമ്മാനിച്ച ജിജോ ഈ ചിത്രത്തിൽ സഹകരിക്കും എന്നും മോഹൻലാൽ ബ്ലോഗിൽ സൂചന നൽകി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിദേശ അഭിനേതാക്കൾ ആയിരിക്കും കൂടുതൽ ഉണ്ടാവുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുന്നതെ ഉള്ളു എന്നും മോഹൻലാൽ പറയുന്നു. ഒരു ഇന്റർനാഷണൽ ഫിലിം എന്ന രീതിയിൽ ബറോസ് ഒരുക്കുക എന്നതാണ് ലക്‌ഷ്യം എന്നും മോഹൻലാൽ പറഞ്ഞു. ലൂസിഫർ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്തു മുന്നേറുമ്പോൾ ആണ് സംവിധാന രംഗത്തേക്ക് ഉള്ള തന്റെ കടന്നു വരവ് അദ്ദേഹം പ്രഖ്യാപിച്ചത്. അടുത്തതായി അദ്ദേഹം അഭിനയിക്കാൻ പോകുന്നത് ഇട്ടിമാണി എന്ന ചിത്രത്തിൽ ആണ്.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.