മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ തീർക്കുന്ന തിരക്കിലാണ്. ഡിസംബർ ആദ്യ വാരത്തിലാണ് പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്റെ ഷൂട്ടിംഗ് പൂർത്തിയാവുക. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം അടുത്ത വർഷം മാർച്ചിലാണ് ആഗോള റിലീസായി എത്തുക.
എമ്പുരാൻ പൂർത്തിയാക്കിയാൽ ഉടൻ തന്നെ മോഹൻലാൽ തന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ഋഷഭയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ആദ്യ ഷെഡ്യൂളിന് ശേഷം ചില സാങ്കേതികമായ കാരണങ്ങളാൽ ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഈ ഡിസംബറിൽ ചിത്രം പുനരാരംഭിക്കും. അതിലെ തന്റെ ഭാഗങ്ങൾ മോഹൻലാൽ അടുത്ത മാസം അവസാനത്തോടെ തീർക്കുമെന്നാണ് സൂചന.
അതിനു ശേഷമായിരിക്കും മോഹൻലാൽ പുതിയ ചിത്രമായ ഹൃദയപൂർവ്വത്തിൽ ജോയിൻ ചെയ്യുക. സത്യൻ അന്തിക്കാട് ആണ് ഹൃദയപൂർവം ഒരുക്കുന്നത്. ഡിസംബർ 25 നാണു മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രം റിലീസ് ചെയ്യുന്നത്. അതിന്റെ റിലീസിന് ശേഷം പൂനെയിൽ ആരംഭിക്കുന്ന സത്യൻ ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് മോഹൻലാലിൻറെ പ്ലാൻ എന്നറിയുന്നു.
കന്നഡ സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഋഷഭ വംമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു പീരീഡ് ആക്ഷൻ ചിത്രമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രം എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.