മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രം വമ്പൻ വിജയം നേടി മുന്നേറുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിലും ഓവർസീസ് മാർക്കറ്റിലും ചരിത്രത്തിലെ ഏറ്റവും വലിയ റിലീസും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനും നേടി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ. കേരളത്തിൽ ആറു കോടി എഴുപതു ലക്ഷം രൂപ ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിന് പുറത്തു നിന്ന്, ഓവർസീസ് ഉൾപ്പെടെ നേടിയത് 15 കോടിക്ക് മുകളിൽ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ ദുൽഖർ നായകനായ കുറുപ്പ്, ജാനേമൻ എന്ന യുവതാര കൂട്ടായ്മയുടെ ചെറിയ ചിത്രം, മോഹൻലാൽ നായകനായ മരക്കാർ എന്നിവ വലിയ വിജയം നേടിയത് മലയാള സിനിമാ വ്യവസായത്തിനും തീയേറ്റർ വ്യവസായത്തിനും വലിയ ഉണർവാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ മരക്കാർ എന്ന സിനിമയ്ക്കു ആശംസകൾ അറിയിച്ചു മുന്നോട്ടു വന്ന സുരേഷ് ഗോപിക്ക് നന്ദി പറയുകയാണ് മോഹൻലാൽ.
സുരേഷ് ഗോപിയുടെ ആശംസകൾക്ക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞ മോഹൻലാൽ, നമ്മുടെ ഇൻഡസ്ട്രി ശ്കതമായി തിരിച്ചു വരുന്നു കാണുബോൾ ഉള്ള സന്തോഷവും പങ്കു വെച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനായ കാവൽ എന്ന ചിത്രവും ഇതിനിടക്ക് റിലീസ് ചെയ്തിരുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റ് നിർമ്മിച്ച് നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിഗ് ബഡ്ജറ്റ് ചിത്രമല്ലാത്ത കാവൽ നിർമ്മാതാവിന് നഷ്ടമുണ്ടാക്കില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അത്കൊണ്ട് തന്നെ കോവിഡ് തരംഗത്തിന് ശേഷം പുറത്തു വന്ന ചിത്രങ്ങൾ കേരളത്തിലെ തീയേറ്റർ വ്യവസായത്തിന് വലിയ ഉണർവ് തന്നെ നൽകിയിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. നേരത്തെ സുരേഷ് ഗോപിയുടെ കാവൽ റിലീസ് ചെയ്തപ്പോൾ മോഹൻലാലും ആശംസകൾ നേർന്നു കൊണ്ട് മുന്നോട്ടു വന്നിരുന്നു. സിനിമക്കും അകത്തും പുറത്തും വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ടുപേരാണ് മോഹൻലാലും സുരേഷ് ഗോപിയും.
ഫോട്ടോ കടപ്പാട്: Prathap Nair
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.