കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരിക്കൽ കൂടി തന്റെ താരമൂല്യം എന്തെന്ന് കാണിച്ചു തരുന്ന കാഴ്ച്ചയാണ് ഇപ്പോൾ മലയാള സിനിമ കാണുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ നായകനായ, മരക്കാർ ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയിട്ടും ഈ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് നടത്തുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ആറു കോടി എഴുപതു ലക്ഷം രൂപ നേടി റെക്കോർഡ് ഇട്ട ഈ ചിത്രം ഇപ്പോൾ ആഗോള കളക്ഷൻ ആയി 20 കോടിക്ക് മുകളിൽ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു ചിത്രം ആഗോള കളക്ഷൻ ആയി 20 കോടിക്ക് മുകളിൽ നേടുന്നത്. ഇതിനു മുൻപ് 19 കോടി നേടിയ കുറുപ്പും, 18 കോടി നേടിയ ഒടിയനും ആയിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിന്നതു. ഇപ്പോൾ ആ സ്ഥാനം മരക്കാർ നേടിക്കഴിഞ്ഞു.
കേരളത്തിൽ നിന്ന് ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാർ, ഗൾഫിൽ നിന്നും നേടിയത് പത്തു കോടിയോളമാണ്. റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേൾഡ് മാര്ക്കറ്റില് നിന്ന് നാലു കോടിക്ക് മുകളിലും നേടിയാണ് ഈ ചിത്രം ആദ്യ ദിനത്തിലെ ആഗോള കളക്ഷൻ ഇരുപതിന് മുകളിൽ എത്തിച്ചു റെക്കോർഡ് സൃഷ്ടിച്ചത്. ബ്രിട്ടൻ, ഓസ്ട്രേലിയ, യു എ ഇ എന്നിവിടങ്ങളിലും ആദ്യ ദിന ഗ്രോസിൽ മരക്കാർ മലയാളത്തിലെ റെക്കോർഡ് ആണ് നേടിയത്. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കുഞ്ഞാലി മരക്കാർ നാലാമൻ എന്ന ചരിത്ര കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.