മെഗാ സ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തിൽ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നതു മമ്മൂട്ടിയുടെ സഹോദരതുല്യനായ, മലയാള സിനിമയുടെ മറ്റൊരു നെടുംതൂണും മഹാനടനുമായ മോഹൻലാൽ ആണ്. തന്റെ പ്രീയപ്പെട്ട ഇച്ചാക്കക്കു ആശംസകളുമായി ഒട്ടേറെ ചാനലുകളിൽ അഭിമുഖം നൽകിയും ആശംസ സന്ദേശത്തിന്റെ വീഡിയോകളിലൂടെയും മോഹൻലാൽ തിളങ്ങി നിന്നു. അതിൽ തന്നെ മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ഒരു കർക്കശ്യക്കാരനും മോഹൻലാൽ വളരെ വിനയമുള്ളവനും എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ആളാണെന്നുമാണ് സിനിമ ലോകത്തുള്ളവർ പൊതുവെ പറയുന്നത്. എന്നാൽ അങ്ങനെ അല്ലെന്നും മമ്മൂട്ടി അങ്ങനെ പെരുമാറാൻ ഒരു കാരണമുണ്ടെന്നും വെളിപ്പെടുത്തുകയാണ് മോഹൻലാൽ. കാര്‍ക്കശ്യക്കാരനാണ് താന്‍ എന്ന് വരുത്തിതീര്‍ക്കുന്നയാളാണ് മമ്മൂട്ടിക്ക എന്നും അത് അദ്ദേഹത്തിന്റെ ഒരു പരിചയാണ് എന്നും മോഹൻലാൽ പറയുന്നു.
അങ്ങനെയൊക്കെ വേണം, അല്ലെങ്കില്‍ എല്ലാവരും വന്ന് മേഞ്ഞിട്ട് പോവില്ലേ എന്നും മോഹൻലാൽ പറയുന്നു. തനിക്കങ്ങനെ പരിചയൊന്നുമില്ല എന്നതുകൊണ്ട് തന്നെ ഒരുപാട് പേര്‍ക്ക് തന്റെ മുകളില്‍ കയറാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും മോഹൻലാൽ കൂട്ടിച്ചേർക്കുന്നു. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെയാണല്ലോ ഒരു അഭിനേതാവിനെ ലോകം വിശകലനം ചെയ്യുന്നത് എന്നും താൻ ചെയ്ത കഥാപാത്രങ്ങളില്‍ വലിയൊരു പങ്ക് ഒരുപാട് കുസൃതിയും കുറുമ്പുകളും ഉള്ളവയായിരുന്നു എന്നതുകൊണ്ട് തന്നെ അവയുടെയൊക്കെ നിഴലുകള്‍ തന്റെ ജീവിതത്തില് ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. താൻ നന്നായി തമാശ പറയുന്നയാളാണ് എന്ന് പറയുമ്പോൾ മമ്മൂട്ടിക്കയും അങ്ങനെ തന്നെയാണെന്നും, പക്ഷെ അത് മറ്റൊരു തരത്തിലാണെന്നും മോഹൻലാൽ വ്യക്തമാക്കി. മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മ നൽകുന്നു എന്ന് പറഞ്ഞു കൊണ്ട് മോഹൻലാൽ പങ്കു വെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.