ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ വീണ്ടും തമിഴിലേക്ക്. ഇത്തവണ മോഹൻലാലിനൊപ്പം തമിഴകത്തിന്റെ താര സൂര്യനായ സുര്യയുമുണ്ട്. മോഹൻലാൽ- സൂര്യ ടീം ഒന്നിക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് ആണ്. എന്തിരൻ 2 പോലത്തെ വമ്പൻ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തു വരും. സൂര്യ ഇപ്പോൾ സെൽവ രാഘവൻ ചിത്രത്തിൽ അഭിനയിക്കുകയാണ്. മോഹൻലാൽ ആണെങ്കിൽ രഞ്ജിത് ചിത്രം, പ്രിത്വി രാജിന്റെ ലൂസിഫർ തുടങ്ങി മറ്റു വമ്പൻ ചിത്രങ്ങളിൽ ആണ് അഭിനയിക്കാൻ പോകുന്നത്. അടുത്ത വർഷം ആദ്യം ആയിരിക്കും മോഹൻലാൽ- സൂര്യ ചിത്രം തുടങ്ങുക എന്നാണ് സൂചന.
മോഹൻലാൽ- സൂര്യ ടീം ഒന്നിക്കുന്ന വിവരം സംവിധായകൻ കെ വി ആനന്ദും ലൈക്ക പ്രൊഡക്ഷന്സും ഒഫീഷ്യൽ ആയി തന്നെ തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെ അറിയിച്ചു. സൂര്യ ഈ വാർത്ത റീട്വീറ്റ് ചെയ്തിട്ടും ഉണ്ടെന്നത് വാർത്തകൾ കൂടുതൽ ഔദ്യോകികമാക്കി. വമ്പൻ ചിത്രങ്ങളാണ് ഇപ്പോൾ മോഹൻലാലിനെ തേടി എത്തുന്നത്. ഒടിയൻ, ലൂസിഫർ, നീരാളി, കായംകുളം കൊച്ചുണ്ണി , കുഞ്ഞാലി മരക്കാർ, രണ്ടാമൂഴം, കെ വി ആനന്ദ് – സൂര്യ ചിത്രം തുടങ്ങി ആരും വിസ്മയിച്ചു പോകുന്ന വമ്പൻ ചിത്രങ്ങളുടെ നീണ്ട നിരയാണ് മോഹൻലാലിന് സ്വന്തമായുള്ളത്. ഏതായാലും മോഹൻലാൽ ആരാധകരും സൂര്യ ആരാധകരും ആഘോഷം തുടങ്ങി കഴിഞ്ഞു. നടിപ്പിൻ നായകനൊപ്പം നടനവിസ്മയം എത്തുമ്പോൾ വെള്ളിത്തിരയിലും വിസ്മയം വിരിയുമെന്നുറപ്പ് . അയൻ, കോ , മാട്രാൻ, കാവൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് കെ വി ആനന്ദ് . മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.