മലയാളികളുടെ പ്രിയതാരം ടിനി ടോം ഇപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കുകളുമായി വിദേശത്താണ്. മിമിക്രി വേദിയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന ടിനി ടോം രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായി മാറിയത്. രഞ്ജിത്ത് ചിത്രമായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ടിനി ടോം ശ്രദ്ധേയനായി മാറി. അതിനിടയിൽ ഇപ്പോൾ ടിനി ടോം ഒരു സ്വകാര്യ ചാനലിലെ ഹാസ്യ പരിപാടിയിലും എത്തിയിരുന്നു. ഏറെ ശ്രദ്ധേയമായ പരുപാടി ടിനി ടോമിന്റെ സാന്നിധ്യം കൊണ്ടും കൂടിയാണ് ചർച്ചയായി മാറിയത്. എന്നാൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് വിദേശത്ത് ആയതിനാൽ തന്നെ പരുപാടിയിൽ എത്തുവാൻ കഴിയാത്തതിനെ സംബന്ധിച്ച് വിശദീകരണവുമായി ലൈവിൽ എത്തിയതായിരുന്നു അദ്ദേഹം. അപ്പോഴാണ് അപ്രതീക്ഷിതമായി സൂപ്പർ താരം എത്തിയത്.
ലൈവിൽ ടിനി ടോം എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പുറകിൽ നിന്നും മോഹൻലാൽ എത്തിയത്. പെട്ടന്ന് എത്തിയ മോഹൻലാൽ ടിനി ടോമിനും പ്രേക്ഷകർക്കും അത്ഭുദമായി മാറിയത്. ലൈവിൽ എത്തിയ മോഹൻലാൽ ആരാധകർക്ക് ഒരു ഹായ് പറഞ്ഞു പെട്ടന്ന് തന്നെ മറഞ്ഞു. എന്തായാലും ആരാധകരെയും പ്രേക്ഷകരെയും മോഹൻലാൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം. വളരെ രസകരമായിരുന്നു മോഹൻലാലിന്റെ പ്രത്യക്ഷപ്പെടലും മടക്കവും. രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ ഒന്നിച്ചു അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രിട്ടനിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.