[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാനെ വെല്ലുവിളിച്ച് നാഗാർജുനയുടെ മകൻ അഖിൽ അക്കേനേനി…….

മഹാനടി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവനും ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. നടി സാവിത്രിയുടെ ജീവിതം അവതരിപ്പിച്ച ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവും നടനുമായ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയിരുന്നത്. ചിത്രം തെലുങ്കിൽ വൻ വിജയമായി മാറുകയും രാജമൗലി ഉൾപ്പടെയുള്ളവർ ദുൽഖറിനെ പ്രശംസിച്ച് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ താരമായി മാറിയ ദുൽഖറിനെ ഞെട്ടിച്ചുകൊണ്ട് ഒരു വെല്ലുവിളിയുമായി തെലുങ്കിൽ നിന്ന് തന്നെ ഒരാൾ എത്തിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ മകനായ അഖിൽ അക്കിനേനിയാണ് ദുൽഖർ സൽമാനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ‘HumFitIndiaFit’ എന്ന ചലഞ്ചുമായാണ് അഖിൽ എത്തിയത്. മുൻ ഒളിമ്പിക്സ് മെഡൽ ജേതാവും കേന്ദ്ര മന്ത്രിയുമായ രാജ്യ വർധൻ സിങ് റാത്തോഡാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. അദ്ദേഹം 20 പുഷപ്പ് എടുത്തായിരുന്നു മറ്റുള്ളവരെ അന്ന് ചലഞ്ച് ചെയ്തത്. പിന്നീട് അതേറ്റെടുത്ത വിരാട്ട് കോഹിലി തന്റെ വ്യായാമം വീഡിയോയാക്കി പകർത്തി നരേന്ദ്ര മോഡി, എം. എസ് ധോണി ഉൾപ്പടെ ഉള്ളവരെ ക്ഷണിച്ചു അങ്ങനെയാണ് നാഗാർജുനയുടെ മകനായ അഖിൽ അക്കേനേനിയും ഇതിലേക്ക് എത്തുന്നത്. അഖിൽ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള ഇന്ത്യയിലെ സൂപ്പർ താരങ്ങളെയാണ് ഇതിനായി ക്ഷണിച്ചിരിക്കുന്നത്. പിതാവ് നാഗാർജുനയെയും സഹോദരൻ നാഗ ചൈതന്യയെയും വരുൺ ധവാനെയും അഖിൽ ദുൽഖറിനൊപ്പം മത്സരത്തിനായി ക്ഷണിച്ചിട്ടുണ്ട്. എന്തായാലും ദുൽഖറിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.