മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ കോവിഡ് പ്രതിസന്ധി മൂലമാണ് ഒരു വർഷമായി റിലീസ് വൈകിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് കൂടി ലഭിച്ചതോടെ ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ താൻ ഒരു മോഹൻലാൽ ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്നും ആ ചിത്രം ഒരു സ്പോർട്സ് മൂവി ആയിരിക്കുമെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനു പിന്നാലെ മോഹൻലാൽ ഒരു ബോക്സിങ് കോച്ചിനെ കൂടി നിയമിച്ചതോടെ ആ ചിത്രത്തിൽ മോഹൻലാൽ ഒരു ബോക്‌സർ ആയാവും അഭിനയിക്കുക എന്ന റിപ്പോർട്ടുകളും പുറത്തു വരാൻ തുടങ്ങി.
അടുത്ത ഒരു വർഷത്തേക്ക് ഉള്ള മോഹൻലാലിന്റെ ബോക്സിങ് പരിശീലകൻ ആയി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് ആണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ഏതായാലും ഇപ്പോൾ പുതിയ പരിശീലകന്റെ കീഴിൽ മോഹൻലാൽ ബോക്സിങ് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പ്രേം നാഥ്‌നൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ. ആശിർവാദ് സിനിമാസ് ആയിരിക്കും ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുക എന്നും പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. മരക്കാർ നിർമ്മിച്ചതും ആശിർവാദ് സിനിമാസ് ആണ്. ഇപ്പോൾ താൻ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിൽ കൂടിയാണ് മോഹൻലാൽ. അതിനു ശേഷം റാം എന്ന ജീത്തു ജോസഫ് ചിത്രവും മോഹൻലാൽ പൂർത്തിയാക്കും.
ഫോട്ടോ കടപ്പാട്: Nithin Narayan
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.