മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഒരു ഫാൻബോയ് ചിത്രമായിരിക്കും താൻ അടുത്തതായി ചെയ്യാൻ പോവുന്നതെന്ന് സംവിധായകൻ വിവേക്. അമലാ പോൾ നായികയായെത്തുന്ന ‘ടീച്ചർ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിൽ വെച്ചാണ് വിവേക് ഇക്കാര്യം വെളിപ്പെടുത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രത്തിനും, എംപുരാനും ശേഷം ‘L353’ ആരംഭിക്കും എന്നും വിവേക് കൂട്ടിച്ചേർത്തു. ‘L353’യുടെ അപ്ഡേറ്റുകൾ ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിവേക് ‘L353’ ഉപേക്ഷിച്ചു എന്ന രീതിയിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ ‘എമ്പുരാൻ’ ശേഷം ‘L353’ ആരംഭിക്കുമെന്ന് വിവേക് തുറന്നു പറഞ്ഞിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.
സംവിധായകൻ വിവേകിന്റെ വാക്കുകൾ ഇങ്ങനെ: “L353 അനൗൺസ് ചെയ്ത ഒരു പ്രൊജക്ടാണ്. അതിന്റെ നിർമ്മാതാക്കൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ലിജോ ചേട്ടന്റെ പടമാണ്. അതിന് ശേഷം എമ്പുരാനാണ്. അതിന് ശേഷമാണ് L353. ലാലേട്ടന്റെ പെർഫോർമൻസ് കണ്ടപ്പോഴാണ് എനിക്ക് ശരിക്കും സിനിമയിലേക്ക് വരണം സിനിമ ചെയ്യണം എന്നൊക്കെ തോന്നിയത്. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ കൂടെ ഒരു പരസ്യം ചെയ്യാൻ എനിക്ക് സാധിച്ചിരുന്നു. ആ എക്സ്പീരിയൻസ് വെച്ചിട്ടാണ് എനിക്കൊരു പോസിബിളിറ്റി കിട്ടിയത്. ഞാൻ അത് എക്സ്പ്ലോർ ചെയ്തു. ആ എക്സ്പ്ലോറേഷന്റെ ഭാഗമായിട്ടാണ് ഇപ്പൊൾ ഇങ്ങനെ ഒരു ചിത്രം വരുന്നത്. പൂർണ്ണമായും ഇതൊരു ഫാൻബോയ് ചിത്രമാണ്. അതിലൊരു സംശയവും വേണ്ട.”
5 വർഷത്തിന് ശേഷം അമലാ പോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ടീച്ചർ’. വിവേക് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രെസ്സ് മീറ്റ് പാലാരിവട്ടം മൺസൂൺ ഏംപ്രെസ് ഹോട്ടലിൽ വെച്ചാണ് നടന്നത്. അമലാ പോൾ, വിവേക് എന്നിവരോടൊപ്പം ചെമ്പൻ വിനോദ്, മഞ്ജു പിള്ളൈ, ഹക്കീം ഷാ, അനുമോൾ എന്നിവരും പ്രെസ്സ് മീറ്റിൽ പങ്കെടുത്തു. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.