മലയാള സിനിമയുടെ അഭിനയകുലപതി മോഹൻലാൽ സിനിമയിൽ എന്ന പോലെ സ്റ്റേജ് ഷോസ് നടുത്തുന്നതിലും പരിപാടികൾ അവതരിപ്പിക്കുന്നതിലും സമയം കണ്ടെത്തുന്ന വ്യക്തിയാണ്, ഷൂട്ടിംഗ് തിരക്കുകൾ മാറ്റി വെച് കേരളത്തിലായാലും വിദേശ രാജ്യങ്ങളിലായലും ഒട്ടനവധി ഷോസിന്റെ ഭാഗമായിട്ടുണ്ട്. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് നീരാളിയും , ഒടിയനും. ഈ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവെച്ചായിരുന്നു താര സംഘടനയായ അമ്മയുടെ പരിപാടിയിൽ അദ്ദേഹം ഭാഗമായത് സ്ക്രീനിൽ മാത്രം ഒതുങ്ങാതെ പ്രേക്ഷകരുമായി നേരിട്ട് ബന്ധം പുലർത്താൻ ഇത്തരം സ്റ്റേജ് പ്രോഗ്രാമുകൾക്ക് സാധിക്കും. വിദേശ രാജ്യങ്ങളിലായാലും കേരളത്തിലായാലും വലിയ ആരാധന പിന്തുണ മോഹൻലാൽ എന്ന വ്യക്തിക്കുണ്ട്, ആയതിനാൽ അദ്ദേഹത്തിന്റെ സ്റ്റേജ് ഷോസിന് വരെ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ നൃത്ത ചുവുടകൾ ഏറെ ചർച്ച വിഷയമായിരുന്നു. നടിയും അംഗറുമായ സ്വാസികയുമായി ഇരുവർ സിനിമയിലെ ഗാനമായിരുന്നു ഇരുവരും നൃത്തമാടിയത് , വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സെമി ക്ലാസ്സിക്കൽ നൃത്തമാടുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ച തന്നെയായിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഷോ എന്ന് വിശേഷിപ്പിച്ച ‘മോഹൻലാൽ സ്റ്റാർനൈറ്റ് ‘ എന്ന സ്റ്റേജ് ഷോക്ക് വേണ്ടിയായിരുന്നു പരിശീലനം. ഓസ്‌ട്രേലിയിലെ 4 സ്ഥലങ്ങളിലായി 4 ദിവസം കൊണ്ടാടുന്ന മെഗാ ഷോയാണ് ‘മോഹൻലാൽ സ്റ്റാർനൈറ്റ് ‘. ആദ്യ ഷോ ഇന്നലെ ഓസ്‌ട്രേലിയയിലെ പെർത്തിൽ വെച് ആഘോഷമായി കൊണ്ടാടി.മോഹൻലാലിന്റെ നൃത്ത ചുവുടകളും, ഗാനങ്ങളും, ജീവിതാനുഭവങ്ങളും കാണികളെ ആവേശത്തിലാഴ്ത്തി. മോഹൻലാലിനെ കൂടാതെ മീര നന്ദൻ, പ്രയാഗ മാർട്ടിൻ, ശ്രേയ പ്രദീപ് തുടങ്ങിയവരും ഇന്നലെ ഷോയുടെ ഭാഗമായിരുന്നു. ഇന്ന് സിഡ്‌നിയിൽ വെച്ചാണ് രണ്ടാമത്തെ ഷോ നടക്കാൻ ഇരിക്കുന്നത് അതുപോലെ ജുൺ 10ന് ബ്രിസ്ബണിൽ വെച്ചും 11ന് മെൽബണിൽ വെച്ചും ‘മോഹൻലാൽ സ്റ്റാർനൈറ്റ്’ ന് വേദി ഒരുങ്ങും.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.