[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

‘നീരാളി പിടുത്തം’ തരംഗമാവുന്നു; നീരാളിയുടെ രണ്ടാമത്തെ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നീരാളി’. അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് നീരാളി. ഈദ് റിലീസിന് തീയറ്ററിലെത്തേണ്ട ചിത്രം നിപ്പ വൈറസിന്റെ കടന്ന് വരവ് മൂലം കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ പല തീയേറ്ററുകളും അടച്ചു പൂട്ടിയിരിക്കുകയാണ് ആയതിനാൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രം ജൂലൈ 12ലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു പിന്നീട് മോഹൻലാൽ – ശ്രേയ ഘോഷാൽ ചേർന്ന് പാടിയ ആദ്യ ഗാനം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ റീലീസ് വൈകിയതിന്റെ ആശങ്കയിൽ ഇരിക്കുന്ന സിനിമ സ്‌നേഹികളെ തൃപ്തിപ്പെടുത്താൻ വീണ്ടും ഒരു ഗാനവുമായി നീരാളി ടീം വന്നിരിക്കുകയാണ്.

‘നീരാളി പിടിത്തം’ എന്ന തുടങ്ങുന്ന ഗാനമാണ് ചുരുങ്ങിയ സമയംകൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്. നീരാളി സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയാണ്, മലയാള സിനിമ സംഗീത ലോകത്തേക്ക് സ്റ്റീഫൻ ദേവസ്സിയുടെ ഒരു തിരിച്ചു വരവുകൂടി ആണ് മോഹൻലാലിന്റെ നീരാളി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിഗൂഢതയെ ഊട്ടി ഉറപ്പിക്കുന്നതിൽ ‘നീരാളി പിടുത്തം’ എന്ന ഗാനത്തിന് സാധിച്ചു എന്ന് തന്നെ പറയാം. വർഷങ്ങൾക്ക് ശേഷം നാദിയ മൊയ്ദു മോഹൻലാൽ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘നീരാളി’.

സ്റ്റീഫൻ ദേവസ്സിയുടെ ആദ്യ ഗാനം ‘അഴകേ അഴകേ’ മറ്റൊരു തലത്തിലേക്ക് പ്രേക്ഷരകരെ എത്തിക്കാൻ സാധിച്ചു എന്ന് തന്നെ വിശേഷിപ്പിക്കാം, രണ്ടാമത്തെ ഗാനവും അത്തരത്തിലുള്ള അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത് എന്ന് അറിയാൻ സാധിച്ചത്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.