പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രമായ അവനേ ശ്രീമാൻനാരായണ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് രണ്ടു ദിവസങ്ങൾക്കു മുൻപ് നടന്നിരുന്നു. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഒരു കോമഡി ആക്ഷൻ ചിത്രമായ ഇതിന്റെ ട്രൈലെർ ലോഞ്ച് ചടങ്ങിൽ വെച്ച് ഒരു മലയാളി പത്ര പ്രവർത്തകൻ രക്ഷിത് ഷെട്ടിയോട് ചോദിച്ചത് മലയാള സിനിമയിൽ അദ്ദേഹത്തിന്റെ ഇഷ്ട താരം ആരാണെന്നു ആയിരുന്നു. അതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, “യാതൊരു സംശയവും വേണ്ട, അത് മോഹൻലാൽ സർ ആണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം.”
മാസ്സ് കൊമേർഷ്യൽ ചിത്രങ്ങളും അതുപോലെ ക്ലാസ് ഓഫ്‌ബീറ്റ് ചിത്രങ്ങളും ഒരേ അനായാസതയോടെ ചെയ്യുന്ന നടൻ ആണ് മോഹൻലാൽ എന്നും അതുകൊണ്ടാണ് അദ്ദേഹത്തോട് തനിക്കു ഏറെ ആരാധന എന്നും രക്ഷിത് ഷെട്ടി പറയുന്നു. മികച്ച നടൻ എന്ന നിലയിലും മികച്ച സംവിധായകൻ എന്ന നിലയിലും കന്നഡ സിനിമയിൽ പ്രശസ്തനാണ് രക്ഷിത് ഷെട്ടി. അദ്ദേഹം സംവിധാനം ചെയ്ത ഉള്ളിടവരു കണ്ടന്തേ എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് റിച്ചി എന്ന പേരിൽ നിവിൻ പോളിയെ നായകനാക്കി തമിഴിൽ റീമേക് ചെയ്തത്. അതുപോലെ രക്ഷിത് ഷെട്ടി നായകനായി എത്തിയ കിറിക് പാർട്ടി എന്ന ചിത്രം കന്നഡ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയങ്ങളിൽ ഒന്നായിരുന്നു. സാധാരണ കണ്ടു പഴകിയ സിനിമാ ശൈലിയുടെ പുറകെ പോകാതെ വ്യത്യസ്ത ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടുന്ന സംവിധായകനും നടനുമാണ് രക്ഷിത് ഷെട്ടി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.