ഇപ്പോൾ വരുന്ന വിവരങ്ങൾ സത്യമായാൽ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും സൂപ്പർ ഡയറക്ടർ സിദ്ദിക്കും ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുകയാണ്. താത്കാലികമായി ബിഗ് ബ്രദർ എന്ന് പേര് നൽകിയിട്ടുള്ള ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെറിലൂടെയാണ് മോഹൻലാൽ- സിദ്ദിഖ് ടീം ഒന്നിക്കുന്നത് എന്നാണ് സൂചന. ഏപ്രിൽ മാസം അവസാനത്തോടെ ഈ ചിത്രത്തെ സംബന്ധിച്ച ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഈ ചിത്രം നടന്നാൽ, അത് മോഹൻലാൽ- സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കും. 1992 ഇൽ റിലീസ് ചെയ്ത സിദ്ദിഖ്- ലാൽ- മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം. ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ വിയറ്റ്നാം കോളനി ഇരുന്നൂറിൽ അധികം ദിവസം കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ്.
അതിനു ശേഷം ഇരുപതു വർഷങ്ങൾക്കു ശേഷം 2013 ഇൽ ആണ് മോഹൻലാൽ സിദ്ദിക്കുമായി ഒത്തു ചേർന്നത്. ലാൽ കൂടെയില്ലാതെ സിദ്ദിഖ് മാത്രമായി സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ആ ചിത്രം പക്ഷെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ആ ചിത്രം വമ്പൻ ഇനിഷ്യൽ നേടിയത് ഒഴിച്ചാൽ, മോഹൻലാൽ- സിദ്ദിഖ് കൂട്ടുകെട്ടിൽ നിന്ന് പ്രതീക്ഷിച്ച മാജിക് ബോക്സ് ഓഫീസിൽ കാഴ്ച വെച്ചില്ല. അതുകൊണ്ടു തന്നെ ഇത്തവണ രണ്ടും കൽപ്പിച്ചു ഒരു വലിയ വിജയം ലക്ഷ്യമാക്കി തന്നെയാണ് സിദ്ദിഖ് മോഹൻലാലിനെ സമീപിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
ഒടിയൻ എന്ന ചിത്രമാണ് മോഹൻലാൽ ഇപ്പോൾ ചെയ്യുന്നത്. അതിനു ശേഷം പ്രിത്വി രാജിന്റെ ലൂസിഫർ, ഭദ്രൻ ചിത്രം, പ്രിയദർശൻ ചിത്രം, അരുൺ ഗോപി ചിത്രം, ജോഷി ചിത്രം, ഷാജി കൈലാസ് ചിത്രം, രണ്ടു തെലുങ്ക് ചിത്രങ്ങൾ, രണ്ടാമൂഴം എന്നിവയും മോഹൻലാൽ ചെയ്യും. ഇത് കൂടാതെ ശ്യാം പുഷ്ക്കരൻ, ഷാഫി , സച്ചി, അൽഫോൻസ് പുത്രൻ എന്നിവർക്കും മോഹൻലാലിൻറെ ഡേറ്റ് ഉണ്ട്. അജോയ് വർമയുടെ നീരാളി, റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്നവയാണ് മോഹൻലാലിന്റെ അടുത്ത റിലീസുകൾ. ഇത് കൂടാതെ രഞ്ജിത് ചിത്രമായ ബിലാത്തി കഥയിൽ മോഹൻലാൽ അതിഥി വേഷവും ചെയ്യും. തമിഴിൽ നിന്നും മോഹൻലാലിന് ഒരു വമ്പൻ പ്രൊജക്റ്റ് വന്നിട്ടുണ്ട് എന്ന് വാർത്തകൾ ഉണ്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.