[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു മില്യൺ കാഴ്ചക്കാരുടെ നിറവിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ട്രെയിലർ തരംഗം സൃഷ്ടിക്കുന്നു

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ തരംഗമാകുന്നു.

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബി സി ജോഷി, ബി ഉണ്ണികൃഷ്ണൻ, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശേരി എന്നിവർ ചേർന്നാണ്. ദിലീപ് കുര്യൻ തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് ഈ നവാഗത സംവിധായകന്റെ ചിത്രത്തിന് ഒരു മില്യൺ വ്യൂസ് ആണ് നേടിക്കഴിഞ്ഞിരിക്കുന്നത. മൂന്ന് ദിവസം മുമ്പ് റീലീസ് ചെയ്ത ട്രയ്ലറിന് ഗംഭീര പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വലിയ രീതിയിൽ വർധിപ്പിക്കാൻ ഈ ഗംഭീര ട്രയ്ലർ കാരണമായിട്ടുണ്ട്.

ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ വമ്പൻ ശ്രദ്ധ നേടിയിരിന്നു. ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ലുമിനേഷൻ വിതരണം ചെയ്യുന്ന ഈ ചിത്രം മാർച്ച് അവസാനം പ്രദര്ശനത്തിനെത്തും.

വിനായകൻ, ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഈ സിനിമക്കു വേണ്ടി ഗാനങ്ങൾ ഒരുക്കിയത് ജെക്‌സ് ബിജോയും ആണ്. ദീപക് അലക്സാണ്ടർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

ട്രെയിലർ സൂപ്പർ ഹിറ്റായി മാറിയതോടെ ഈ ചിത്രം അങ്കമാലി ഡയറീസ് പോലെ മറ്റൊരു റിയലിസ്റ്റിക് ആക്ഷൻ ക്ലാസിക് ആയി മാറുമെന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.