മലയാള സിനിമയിൽ ഇന്നും താരരാജാവായി നിലകൊള്ളുന്ന വ്യക്തിയാണ് മോഹൻലാൽ. താരത്തിന്റെ ഓഫ് സ്ക്രീൻ പ്രവർത്തികളും മലയാളികളെ ഏറെ സ്വാധീനിക്കാറുണ്ട്. മോഹൻലാലിന്റെ ഒരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഓർഗാനിക് ഫാർമിങ് ചെയ്തിരുന്നു എന്ന് ആരാധകരെയും സിനിമ പ്രേമികളെയും മോഹൻലാൽ അറിയിച്ചിരിക്കുകയാണ്. മോഹൻലാൽ ഉണ്ടാക്കിയ കൊച്ചു കൃഷിതോട്ടത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ സമയം കൃഷിയ്ക്ക് വേണ്ടി മാറ്റിവെച്ച മോഹൻലാലിനെ കമെന്റ് ബോക്സിലൂടെ സിനിമ പ്രേമികൾ അഭിനന്ദിച്ചിരിക്കുകയാണ്.
ലൂസിഫറിലെ ഹിറ്റ് ഡയലോഗായ ‘കർഷകനെല്ലേ മാഡം, ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ എന്ന ഡയലോഗാണ് ആരാധകർ മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്. കൃഷിയ്ക്ക് പ്രാധാന്യം നൽകുന്ന ഒരുപാട് രംഗങ്ങളിലും സിനിമകളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെയാണ് ഈ ചിത്രങ്ങളിലൂടെ ഓർമ്മവന്നത്. മാത്യൂസ് എന്ന കര്ഷകനായി മോഹൻലാൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സിനിമ കൂടിയായിരുന്നു അത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ നല്ലൊരു കർഷകനാണന്ന് മോഹൻലാൽ തെളിയിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് മലയാളത്തിലെ ഒരുവിധം എല്ലാ താരങ്ങളും ഫിറ്റ്നസിനാണ് പ്രാധാന്യം നൽകിയിരുന്നത്. ഒരുപാട് താരങ്ങൾ ഫിറ്റ്നെസ്സ് ചിത്രങ്ങൾ പങ്കുവെച്ച് ലോക്ക് ഡൗൺ സമയത്തെ പ്രവർത്തികൾ ആരാധകരെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എല്ലാ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിൽ ഒരു കൃഷി തോട്ടം രൂപികരിക്കാനാണ് മോഹൻലാൽ സമയം മാറ്റിവെച്ചത്. സുഖചികിത്സാ അടുത്തിടെ കഴിഞ്ഞ മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ടാം ഭാഗത്തിൽ ജോയിൻ ചെയ്യും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.