മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന പുതിയ പ്രോജക്ട്. കഴിഞ്ഞ മാസം ഷൂട്ടിങ് ആരംഭിച്ച ഈ ചിത്രത്തിൽ ഒക്ടോബർ അഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ഇതുവരെ ഈ പ്രോജക്ടിന്റെ പേരു പുറത്തു വിടാതെ സൂക്ഷിച്ച അണിയറ പ്രവർത്തകർ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടു കൊണ്ടുള്ള വീഡിയോ മോഹൻലാൽ പങ്കു വെച്ചു. എലോൺ എന്നാണ് ഈ മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. റിയൽ ഹീറോസ് ആർ ആൾവെയ്‌സ് എലോൺ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമൻ ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്ന സൂചനയുണ്ട്. ജെക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്‌സും ആണ്. ആറാം തമ്പുരാൻ, നരസിംഹം എന്നീ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം. 22 ദിവസത്തെ ഡേറ്റ് ആണ് ഈ പുതിയ ഷാജി കൈലാസ് ചിത്രത്തിന് മോഹൻലാൽ നൽകിയിരിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കിയ 12ത് മാൻ എന്ന ചിത്രം പൂർത്തിയാക്കി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രമാണ് ഈ ചിത്രം കഴിഞ്ഞു ഷാജി കൈലാസിന് പൂർത്തിയാക്കാനുള്ളത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.