മലയാള സിനിമയിലെ ബോക്സ് ഓഫിസ് കളക്ഷൻ ചരിത്രങ്ങൾ രണ്ടു തവണ തകർത്തെറിഞ്ഞ കൂട്ടുകെട്ടാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം. ആറാം തമ്പുരാൻ, നരസിംഹം എന്നീ ഇൻഡസ്ട്രി ഹിറ്റുകളും നാട്ടുരാജാവ്, ബാബ കല്യാണി എന്നീ സൂപ്പർ ഹിറ്റുകളും നമ്മുക്ക് സമ്മാനിച്ച ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രം ആരംഭിച്ചു കഴിഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. എന്നാൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒക്ടോബർ അഞ്ചിന് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും ഇരുപത്തിരണ്ടു ദിവസമാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുക എന്നും വാർത്തകൾ പറയുന്നു. രാജേഷ് ജയരാമൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം ചെറിയ കാൻവാസിൽ ആണ് ഒരുക്കുന്നത് എന്നും വാർത്തകൾ വരുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചു കൊണ്ട് ഒരുക്കുന്ന ഈ ചിത്രം ഒരു മാസം കൊണ്ട് പൂർത്തിയാക്കും.
ഇതിനു മുൻപും ഒട്ടേറെ മനോഹരവും വ്യത്യസ്തമായതുമായ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നായകനായി എത്തിയിട്ടുണ്ട് മോഹൻലാൽ. മുഖം, ഒളിമ്പ്യൻ ആന്റണി ആദം, ഗ്രാൻഡ് മാസ്റ്റർ, ബാബ കല്യാണി, നിർണ്ണയം, തുടങ്ങിയ ചിത്രങ്ങൾ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള മോഹൻലാൽ ചിത്രങ്ങളാണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ പുതിയ ഷാജി കൈലാസ്- മോഹൻലാൽ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജൻ ആണെന്നാണ് സൂചന. ഡോൺ മാക്സ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുക. ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന 12 ത് മാൻ ചെയ്യുന്ന മോഹൻലാൽ അടുത്തിടെ പൂർത്തിയാക്കിയത് പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ കോമഡി ചിത്രമായ ബ്രോ ഡാഡി ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.