പുതുവര്‍ഷ പുലരില്‍ സിനിമാപ്രേമികള്‍ക്ക് വമ്പന്‍ സമ്മാനവുമായാണ് എലോണിന്‍റെ അണിയറപ്രവര്‍ത്തകര്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ഇരുവരും വീണ്ടും ഒന്നിക്കുന്നുയെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ചിത്രം സംബന്ധിച്ചുള്ള ഓരോ വിവരങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ സംബന്ധിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മണിയോടെ ചിത്രത്തിന്‍റെ ട്രെയ്‌ലർ റിലീസാകുമെന്നാണ് പുതിയ പ്രഖ്യാപനം. ചിത്രത്തിന്‍റെ റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്രെയിലര്‍ റിലീസിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ട്രെയിലര്‍ റിലീസ് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രം ഒടിടിലൂടെ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
കൊവിഡ് കാലത്ത് ഒരു ഫ്ലാറ്റിനുള്ളില്‍ ചിത്രീകരിച്ച ചിത്രമാണ് എലോണ്‍. ഇതൊരു തിയേറ്റര്‍ ചിത്രമല്ല. വേറൊരു മൂഡിലെടുത്ത ചിത്രമാണിതെന്നും തിയേറ്ററില്‍ കണ്ടാന്‍ പ്രേക്ഷകര്‍ ചിത്രം ലാഗ് ആണെന്ന് പറയുമെന്നും ഷാജി കൈലാസ് മുന്‍പ് പറഞ്ഞിരുന്നു. ആശിവാദ് സിനിമാസാണ് എലോണ്‍ നിര്‍മിക്കുന്നത്. 2000 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നരസിംഹമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ആദ്യ ചിത്രം. എലോണ്‍ ആശിര്‍വാദ് സിനിമാസിന്‍റെ 30-മത്തെ ചിത്രമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.