കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ പേര് എലോൺ എന്നാണ്. ഇതിന്റെ ടൈറ്റിൽ ലോഞ്ച് വീഡിയോ, ടൈറ്റിൽ മേക്കിങ് വീഡിയോ, ഡയലോഗ് ടീസർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിന്റെ താരനിരയിൽ ഉള്ളതെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒക്ടോബർ അഞ്ചിനാണ് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്സ് ആണ്. ജേക്സ് ബിജോയ് ആണ് എലോണിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വളരെ ചെറിയ കാൻവാസിൽ ഒരുക്കിയ ഒരു ത്രില്ലർ മൂഡുള്ള ചിത്രമാണ് എലോൺ എന്നാണ് സൂചന.
ഏതായാലും ചിത്രം പാക്കപ്പ് ആയി എന്ന് അറിയിച്ചു കൊണ്ട്, തന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഷാജി കൈലാസ് കുറിച്ച വാക്കുകൾ ഇപ്രകാരം, ഇന്ന് പതിനെട്ടാം ദിവസം. എലോൺ പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി. ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് എലോൺ. ഇതിനു ശേഷം പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രമാണ് ഷാജി കൈലാസിന് പൂർത്തിയാക്കാനുള്ളത്. അതൊരു മാസ്സ് എന്റെർറ്റൈനെർ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.