മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘എലോൺ’ റിലീസിനൊരുങ്ങുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘എലോൺ’ 12 വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ്. ‘എലോൺ’ ഫൈനൽ സ്റ്റേജിലാണ് എന്നതാണ് ചിത്രത്തെ കുറിച്ച് ലഭിക്കുന്ന ഏറ്റവും പുതിയ വാർത്ത. ചിത്രം എഡിറ്റിംഗ് ചെയ്യുന്നതിന്റെ ഫോട്ടോ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും അനുഗ്രഹം കൂടെ ഉണ്ടാകണം എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷാജി കൈലാസിൻറെ ‘ടൈം’, ‘സൗണ്ട് ഓഫ് ബൂട്ട്’, ‘മദിരാശി’, ‘ജിഞ്ചർ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച രാജേഷ് ജയരാമനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ആശിർവാദ് സിനിമാസ്’ൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
‘മോൺസ്റ്റർ’ആണ് ഒടുവിലായി തിയറ്റർ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം. ഉദയ് കൃഷ്‌ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു മോൺസ്റ്റർ. 2009 ൽ പുറത്തിറങ്ങിയ ‘റെഡ് ചില്ലീസ്’ന് ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ‘എലോൺ’. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്നു. എഡിറ്റിങ് ഡോൺ മാക്‌സും നിർവഹിക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ, ടീസർ എന്നിവയ്ക്ക് ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.