2023 എന്ന വർഷം അവസാനത്തോട് അടുക്കുമ്പോൾ, സിനിമയെ സ്നേഹിക്കുന്ന ഏവരും കാത്തിരിക്കുന്ന ക്രിസ്മസ് ബോക്സ് ഓഫിസ് പോരാട്ടവും അടുത്ത് വരികയാണ്. ഇത്തവണ മൂന്ന് വമ്പൻ ചിത്രങ്ങളാണ് കേരളക്കരയിലെ ബോക്സ് ഓഫീസ് കണക്കുകളെ തീ പിടിപ്പിക്കുക. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര്, ബ്രഹ്മാണ്ഡ പ്രശാന്ത് നീൽ- പ്രഭാസ്- പൃഥ്വിരാജ് ചിത്രമായ സലാർ, ഷാരൂഖ് ഖാൻ- രാജ് കുമാർ ഹിറാനി ടീമിന്റെ ബോളിവുഡ് ചിത്രമായ ഡങ്കി എന്നിവയാണവ. സിനിമാ പ്രേമികൾക്ക് ഗംഭീര സിനിമാനുഭവം പകർന്നു നൽകിയിട്ടുള്ള കൂട്ടുകെട്ടുകളും അണിയറ പ്രവർത്തകരുമാണ് ഈ ചിത്രങ്ങളുടെ പിന്നിൽ എന്നതാണ് ഏറ്റവും വലിയ ആകർഷണ ഘടകം. ഈ മൂന്ന് ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത് അത്തരത്തിലൊരു ഉറപ്പാണ്. ഡിസംബർ 21 ന് ആഗോള റിലീസായി എത്തുന്ന നേര് സംവിധാനം ചെയ്ത ജീത്തു ജോസഫ്, മോഹൻലാൽ ആരാധകരോടും സിനിമാ പ്രേമികളോടും പറയുന്നത് ഇതൊരു നല്ല ചിത്രമായിരിക്കുമെന്നും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന പൂർണ്ണമായ വിശ്വാസം ഉണ്ടെന്നുമാണ്.
ദൃശ്യം, ദൃശ്യം 2 എന്നീ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾക്കും ട്വൽത് മാൻ എന്ന ഒടിടി സൂപ്പർ ഹിറ്റിനും ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തു വരുന്ന നേര്, ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ്. കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ സിനിമാ സീരിസിന് ശേഷം പ്രശാന്ത് നീൽ ഒരുക്കിയ സലാറിന്റെ ആകർഷണം പ്രഭാസ്- പൃഥ്വിരാജ് കൂട്ടുകെട്ടാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ കെ ജി എഫിനേക്കാൾ ശ്കതമായ ഒരു ചിത്രമായിരിക്കുമെന്നാണ് പൃഥ്വിരാജ് നൽകുന്ന ഉറപ്പ്. രാജ് കുമാർ ഹിറാനിക്കൊപ്പം ഷാരൂഖ് ഖാൻ ആദ്യമായി ഒന്നിച്ച ഡങ്കി, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നാണ് ഷാരുഖ് ഖാൻ ആരാധകർക്ക് നൽകുന്ന വാഗ്‌ദാനം. ഒരിക്കലും നിരാശപ്പെടുത്താത്ത സംവിധായകർക്കൊപ്പം വെള്ളിത്തിരയിലെ മിന്നും താരങ്ങൾ ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഓരോ പ്രേക്ഷകനും ആകാശത്തോളമാണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.