Marakkar Arabikadalinte Simham
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ എന്നിവരുടേത്. പഴയ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവും ഈ കൂട്ടുകെട്ടിന്റെ വിജയഗാഥ. രണ്ട് വർഷം മുമ്പാണ് പ്രിയദർശൻ- മോഹൻലാൽ അവസാനമായി ഒന്നിക്കുന്നത്. ‘ഒപ്പം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് പ്രിയദർശൻ മലയാള സിനിമയിൽ നടത്തുകയുണ്ടായി. സിനിമ പ്രേമികൾ എല്ലാവരും കാത്തിരുന്നപ്പോലെ തന്നെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്, ഇത്തവണ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായാണ് പ്രിയദർശൻ വരുന്നത്. നാലാമത്തെ കുഞ്ഞാലിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. നവംബർ ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. വമ്പൻ താരനിരയാണ് ചിത്രത്തിന് അവകാശപ്പെടാനുള്ളത്. പ്രണവ് മോഹൻലാൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയദർശൻ ചിത്രം കാലാപാനിയിലെ ടീം വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് നടൻ പ്രഭു വീണ്ടും വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ചു ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുമെന്നാണ്. ഹിന്ദി, തെലുഗ്, ചൈനീസ്, അറബിക് ഭാഷകളിൽ നിന്ന് താരങ്ങൾ ഉണ്ടാവുമെന്നാണ് സൂചന ലഭിക്കുന്നത്. തമിഴ് നടൻ സൂര്യയുണ്ടാവും എന്ന വാർത്ത ആദ്യമേ പരന്നിരുന്നു എന്നാൽ കെ. വി ആനന്ദ് ചിത്രത്തിൽ ഇവർ ആദ്യമായി ഒന്നിക്കുന്നു എന്ന് അറിഞ്ഞത് മുതൽ സൂര്യയുടെ വേഷമാണ് പ്രണവ് ചെയ്യുന്നതെന്നും പറയുന്നുണ്ട്. ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും തെലുങ്കിൽ നിന്ന് നാഗാർജ്ജുനയും ചൈനയിൽ നിന്ന് ജാക്കി ചാനെയും മലയാളത്തിലേക്ക് പ്രിയദർശൻ കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്, എന്നാൽ ഔദ്യോഗികമായിട്ടുളള സ്ഥിതികരണം ഒന്ന് തന്നെ വന്നട്ടില്ല. അടുത്ത വർഷം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കേരളത്തിൽ പ്രദർശനത്തിനെത്തും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.