മലയാള സിനിമയിൽ ഈ വർഷം പുറത്തിറങ്ങുന്ന മികച്ച ഒരു ഫീൽ ഗുഡ് മൂവിയായിരുന്നു ‘അരവിന്ദന്റെ അതിഥികൾ’. വിനീത് ശ്രീനിവാസൻ നായകനായിയെത്തിയ ചിത്രം വൻ വിജയമാണ് ബോക്സ് ഓഫ്‌സിൽ കരസ്ഥമാക്കിയത്. ‘കഥ പറയുമ്പോൾ’, ‘മാണിക്യകല്ല്’ എന്നീ സൂപ്പര്ഹിറ്റ്‍ ചിത്രങ്ങളുടെ സംവിധായകൻ എം. മോഹനനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ലൗ 24×7’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നിഖില വിമലാണ് നായികയായി വേഷമിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനും- വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കണം. മലയാള സിനിമയിൽ പകരം വെക്കാൻ സാധിക്കാത്ത രണ്ട് പ്രതിഭകളാണ് ശ്രീനിവാസനും ഉർവശിയും, രണ്ട് പേരുടെയും ശക്തമായ തിരിച്ചു വരവിന് ‘അരവിന്ദന്റെ അതിഥികൾ’ കാരണമായി.
കേരള ബോക്സ് ഓഫീസിൽ ഈ വർഷം പ്രദർശനത്തിനെത്തിയ മലയാള സിനിമകളിൽ വൻ വിജയം കരസ്ഥമാക്കിയ സിനിമകളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ‘അരവിന്ദന്റെ അതിഥികൾ’ ഉണ്ടാവും. കഴിഞ്ഞ മൂന്ന് മാസമായി കുറെയേറെ മലയാള സിനിമകളും, അന്യ ഭാഷ ചിത്രങ്ങളും കേരളത്തിൽ റീലീസ് ചെയ്തിരുന്നു, എന്നാൽ അവയൊക്കെ തരണം ചെയ്തുകൊണ്ട് ഫാമിലി ഓഡിയന്സിന്റെ ശക്തമായ പിന്തുണ മൂലം 75 ദിവസങ്ങൾ കേരളത്തിൽ പ്രദർശനം പൂർത്തിയാക്കാൻ ‘അരവിന്ദന്റെ അതിഥികൾ’ക്ക് സാധിച്ചു. രജനികാന്ത് ചിത്രം ‘കാലാ’, മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ വരെ പ്രദർശനത്തിനെത്തിയിട്ടും 32 തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ‘അരവിന്ദന്റെ അതിഥികൾ’ പ്രദർശനം തുടരുന്നുണ്ട്. എം. മോഹനൻ എന്ന സംവിധായകന്റെ കൂടി തിരിച്ചു വരവാണ് ഈ വലിയ വിജയം.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.