ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നടത്തിയ വിസ്മയിപ്പിക്കുന്ന മേക് ഓവർ ആണ് ഇന്ന് സിനിമാ പ്രേമികളുടെ ചർച്ചാ വിഷയം. മോഹൻലാലിൻറെ അമ്പരപ്പിക്കുന്ന മേക് ഓവർ കണ്ടു സാക്ഷാൽ രജനികാന്ത് പോലും മോഹൻലാലിനെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചു. തന്റെ വിസ്മയിപ്പിക്കുന്ന അഭിനയമികവു കൊണ്ടു ഇന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരുന്ന മോഹൻലാൽ ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ശാരീരികമായി ഇത്രയധികം കഷ്ട്ടപെടുന്നത്. ഒടിയൻ എന്ന ചിത്രത്തിലെ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവന കാലം അവതരിപ്പിക്കാൻ വേണ്ടിയാണു മോഹൻലാൽ ഈ മേക് ഓവർ നടത്തിയത് എങ്കിലും ഇത് മറ്റൊരു വമ്പൻ പ്രോജക്ടിന് വേണ്ടി കൂടിയുള്ള യാത്രയുടെ തുടക്കമാണ് എന്ന് മോഹൻലാൽ പറയുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന രണ്ടാമൂഴത്തിലെ നായകൻ മോഹൻലാൽ ആണ്. അതിലെ ഭീമൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു തുടക്കം ആണ് ഇതെന്ന് മോഹൻലാൽ പറയുന്നു. തന്റെ ഫിറ്റ്നസ് ട്രെയിനിങ് രണ്ടാമൂഴത്തിനു വേണ്ടിയും തുടരുമെന്ന് മോഹൻലാൽ പറഞ്ഞു. ഭീമൻ തടിയനല്ല, ശക്തിമാനാണ് എന്നും ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണമെന്നും അതുകൊണ്ടു തന്നെ ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകൾക്കു വേണ്ടി താൻ തന്റെ ശരീരത്തെ ഒരുക്കുകയാണ് എന്നും മോഹൻലാൽ പറയുന്നു. ഇനിയും അന്പത്തിയഞ്ചു ദിവസത്തോളം ഒടിയൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ബാക്കിയുണ്ട്. അതിൽ മോഹൻലാലിൻറെ പുതിയ ലുക്കിൽ മൂന്നു സംഘട്ടനവും അതുപോലെ നാല് ഗാനങ്ങളും ചിത്രീകരിക്കും.
ഒടിയൻ ഒരുക്കുന്ന വി എ ശ്രീകുമാർ മേനോൻ തന്നെയാണ് രണ്ടാമൂഴവും സംവിധാനം ചെയ്യുക. ആയിരം കോടി മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബി ആർ ഷെട്ടി ആണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങൾ എല്ലാം ഈ ചിത്രത്തിൽ അണി നിരക്കും എന്നാണ് സൂചന. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ രണ്ടാമൂഴം ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകൾ പറയുന്നത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.