മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ഇത്രയധികം ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിച്ച മറ്റൊരു കൂട്ടുകെട്ടില്ല. പൂച്ചക്കൊരു മൂക്കുത്തി എന്ന പ്രിയദർശന്റെ ആദ്യ ചിത്രം മുതൽ തുടങ്ങിയ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് ഇന്ന് ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന, മലയാളത്തിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്യാനിരുന്ന ഈ ചിത്രം കൊറോണ ഭീഷണി മൂലം രാജ്യം ലോക്ക് ഡൌൺ ആയ പശ്ചാത്തലത്തിൽ റിലീസ് നീട്ടിയിരിക്കുകയാണ്.
എല്ലാം ശരിയായി വന്നാൽ ഈ വർഷം തന്നെ മരക്കാർ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. ഏതായാലും ഇപ്പോൾ മോഹൻലാൽ, പ്രിയദർശൻ എന്നിവർ തങ്ങളുടെ ചെന്നൈയിൽ ഉള്ള വീട്ടിൽ ലോക്ക് ഡൗണിലാണ്. തന്റെ വീട്ടിൽ നിന്ന് ഏഷ്യാവില്ല തിയേറ്റർ മലയാളം എന്ന യൂട്യൂബ് ചാനലിന് ഓൺലൈൻ വഴി അനുവദിച്ച അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നത് ഈ സമയം ഉപയോഗിക്കുന്നത് കാണാത്ത ഒരുപാട് സിനിമകൾ കാണാനും പുസ്തകം വായിക്കാനും പിന്നെ എഴുതാനുമാണ് എന്നാണ്. തന്റെ തന്നെ പഴയ ചിത്രങ്ങൾ കാണാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ കോമഡി ചിത്രങ്ങളാണ് കൂടുതൽ തിരഞ്ഞെടുക്കുക എന്നും അദ്ദേഹം പറയുന്നു.
കുറച്ചു ദിവസം മുൻപ് മോഹൻലാൽ വിളിച്ചപ്പോൾ പറഞ്ഞത്, ചന്ദ്രലേഖ എന്ന ചിത്രം ആദ്യമായാണ് മുഴുവനായി കണ്ടത് എന്നാണ്. 1997 ഇൽ ഓണം റിലീസായി എത്തിയ മലയാള ചിത്രമാണ്, മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ചന്ദ്രലേഖ. മലയാള സിനിമയിലെ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്തു ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രം മലയാളത്തിലെ എവർഗ്രീൻ കോമഡി ക്ലാസ്സിക്കുകളിൽ ഒന്നാണ്. ഇന്നും പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളിലൊന്നായ ചന്ദ്രലേഖയിലെ മോഹൻലാലിൻറെ പ്രകടനം ഇപ്പോഴും ഏറെ അതിശയത്തോടെയാണ് പ്രേക്ഷകരും നിരൂപകരും കാണുന്നത്. എന്നാൽ ആ ചിത്രം റിലീസ് ചെയ്തിട്ടു ഇരുപത്തിമൂന്നു വർഷം കഴിയുമ്പോഴാണ് മോഹൻലാൽ അത് ആദ്യമായി മുഴുവനായി കാണുന്നത് എന്ന പ്രിയദർശന്റെ വെളിപ്പെടുത്തൽ ഏവരും വളരെ കൗതുകത്തോടെയാണ് സ്വീകരിക്കുന്നത്.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
This website uses cookies.