കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി വമ്പൻ ബോക്സ് ഓഫീസ് വിജയം ആയിരുന്നു നേടിയത്. മോഹൻലാൽ- നിവിൻ പോളി ടീം ആദ്യമായി ഒന്നിച്ചു അഭിനയിച്ച ഈ ചിത്രമായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആയി മാറിയ ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും നിർമ്മിച്ചത് ഗോകുലം ഗോപാലനും ആയിരുന്നു. എന്നാൽ കായംകുളം കൊച്ചുണ്ണി ആയി നിവിൻ അഭിനയിച്ച ഈ ചിത്രത്തെ സോഷ്യൽ മീഡിയയിൽ തരംഗമാക്കി മാറ്റിയത് മോഹൻലാൽ ആയിരുന്നു. ഇത്തിക്കര പക്കി എന്ന കഥാപാത്രമായുള്ള മോഹൻലാലിന്റെ ആദ്യ സ്റ്റിൽ സംവിധായകൻ പുറത്തു വിട്ടതോടെ ആണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം പ്രേക്ഷകരിൽ ആവേശവും ആകാംഷയും ഉണർത്തിയത്.
അതിനു ശേഷം ചിത്രം റിലീസ് ചെയ്തപ്പോൾ ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ ആണ് വന്നത് എങ്കിലും എല്ലാവരും ഒരേ സ്വരത്തിൽ ഗംഭീരം എന്ന് വിശേഷിപ്പിച്ചത് ഇരുപതു മിനിട്ടു മാത്രം ചിത്രത്തിൽ വന്നു പോയ മോഹൻലാൽ നടത്തിയ പ്രകടനത്തെ ആയിരുന്നു. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ വരവും സംഭാഷണങ്ങളും മാനറിസങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. കായംകുളം കൊച്ചുണ്ണി നേടിയ വമ്പൻ വിജയവും മോഹൻലാലിന്റെ സാന്നിധ്യം കൊണ്ടായിരുന്നു എന്നും സോഷ്യൽ മീഡിയ സംശയലേശമന്യേ പറയുന്നു. ഇപ്പോഴിതാ പക്കിയാശാൻ വെള്ളിത്തിരയിൽ വന്നു പോയി ഒരു വർഷത്തിന് ശേഷം വീണ്ടും പക്കി ആയി സോഷ്യൽ മീഡിയ ഭരിക്കുകയാണ് മോഹൻലാൽ.
ഇന്നലെയാണ് ഇത്തിക്കര പക്കിയുടെ ഒരു ഫാൻ മേഡ് ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യാൻ ആരംഭിച്ചത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും മാത്രമല്ല, പ്രമുഖ തിയേറ്റർ പേജുകളും സിനിമാ താരങ്ങളുമെല്ലാം പക്കി ആയുള്ള മോഹൻലാലിന്റെ ചിത്രം ഷെയർ ചെയ്തു ആഘോഷിക്കുകയായിരുന്നു. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, മാത്യു തോമസ്, ഒമർ ലുലു, വിവിയ, അമേയ, കൃഷ്ണ പ്രഭ, അക്ഷയ് രാധാകൃഷ്ണൻ, ആർഷ, സ്വാസിക, വർഷ ബൊല്ലമ, ഗോപിക രമേശ് എന്നിങ്ങനെ നീളുന്നു പക്കിയെ ആഘോഷമാക്കിയ സിനിമാ താരങ്ങളുടെ ലിസ്റ്റ്. ഇത്തിക്കര പക്കി ആയി മോഹൻലാൽ വീണ്ടും എത്തുമോ എന്ന് ചോദിക്കുകയാണ് പ്രേക്ഷകർ. പക്കി വരും എന്നും എന്നാൽ അത് എന്ന് സംഭവിക്കും എന്ന് പറയാനാവില്ല എന്നും സംവിധായകൻ റോഷൻ ആൻഡ്രൂസ് കഴിഞ്ഞ വർഷം തന്നെ പറഞ്ഞിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.