മലയാള സിനിമയിൽ ജാതി വിവേചനമുണ്ടെന്നത് ഒരു തോന്നൽ മാത്രം ആണെന്നും അപകർഷതാബോധവും അഹംഭാവവും ഒഴിവാക്കിയാൽ പലരുടെയും ഇത്തരം തോന്നലുകള്‍ മാറുമെന്നും പ്രമുഖ നടൻ ടോവിനോ തോമസ് പറഞ്ഞതായി ഇന്ന് മീഡിയ റിപ്പോർട്ടുകൾ വരുകയും ആ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകളാകുകയും ചെയ്തിരുന്നു.
താൻ പറയാത്ത വാചകങ്ങൾ ആണ് മാധ്യമങ്ങൾ നൽകിയത് എന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ടോവിനോ തോമസ് പറയുന്നു. താൻ പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനേ തനിക്കു കഴിയുകയുള്ളു എന്നും, മറ്റുള്ളവർ നടത്തിയ തെറ്റായ വാഖ്യാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ല എന്നും ടോവിനോ തോമസ് ഓൺലുക്കേഴ്സ് മീഡിയയോട് പറഞ്ഞു.
അദ്ദേഹം ഷാർജയിൽ നടന്ന രാജ്യാന്തര പുസ്തക മേളയിൽ സംസാരിക്കവേ പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ജാതി മതം നിറം അങ്ങനെയുള്ളതൊന്നും നമ്മുടെ മലയാള സിനിമയിൽ ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇവിടെ അങ്ങനെ നിലനിൽക്കാൻ പറ്റില്ല ഒരിക്കലും. പഴയ കാലമൊന്നുമല്ല. തൊട്ടു കൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞു ഇനിയും ജീവിക്കാൻ പറ്റില്ല. 2019 ആണ് ഇപ്പോൾ.. 2020 ആവാൻ പോകുന്നു.. ഇവിടെ നമ്മൾ എല്ലാവരും മനുഷ്യൻ ആണെന്നും, ഏതു മതത്തിനേക്കാളും ജാതിയേക്കാളും രാഷ്ട്രീയത്തിനേക്കാളും വലുത് മനുഷ്യത്വം ആണെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കി കൊണ്ടിരിക്കുന്ന സമയമാണിത്. ഇവിടെ വിവേചനത്തിന് സ്ഥാനമില്ല. വിവേചനം എന്നത് വിഡ്ഢിത്തരത്തിനു സമമാണ്. അത്രയേ പറയാൻ ഉള്ളു.. അതിൽ പരം ഒന്നും പറയാൻ ഇല്ല. “.. ഇതാണ് ടോവിനോ പറഞ്ഞ വാക്കുകൾ.
എന്നാൽ മീഡിയകൾ ഇത് റിപ്പോർട്ട് ചെയ്ത തരത്തിലുള്ള ആ വാക്കുകൾ ഒന്നും തന്നെ ടോവിനോ പറഞ്ഞിട്ടില്ല എന്നത് അദ്ദേഹം സംസാരിക്കുന്ന വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.