മലയാള സിനിമാ പ്രേമികൾ എക്കാലവും നെഞ്ചോട് ചേർക്കുന്ന ഓൺസ്‌ക്രീൻ കൂട്ടുകെട്ടാണ് മോഹൻലാൽ- ശ്രീനിവാസൻ ടീം. ഇവർ ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ എന്നും ഓരോ മലയാളിക്കും പ്രീയപ്പെട്ടവയാണ്. ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രങ്ങളും, ഇവർ രണ്ടു പേരും തിരശീലയിൽ ഒരുമിച്ചെത്തിയ ചിത്രങ്ങളും മലയാളി പ്രേക്ഷകർ എന്നും ആഘോഷിക്കുന്നവയാണ്.
എന്നാൽ ശ്രീനിവാസൻ വർഷങ്ങൾക്ക് മുൻപ് നടത്തിയ ചില പരാമർശങ്ങൾ ഇവരുടെ സൗഹൃദത്തിനിടയിൽ വിള്ളലുകൾ ഉണ്ടാക്കി എന്ന അഭ്യൂഹം സമൂഹത്തിൽ സൃഷ്ടിച്ചിരുന്നു. മാത്രമല്ല, അതിന് ശേഷം ഇവർ ഒരുമിച്ചഭിനയിക്കുകയോ ഒരുമിച്ചു സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയോ ഉണ്ടായില്ല എന്നതും അത്തരം വാർത്തകൾക്ക് എണ്ണ പകർന്നു. ഇപ്പോഴിതാ കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ, തങ്ങളുടെ സൗഹൃദത്തെ കുറിച്ചും തങ്ങൾ ഒരുമിച്ചു പ്ലാൻ ചെയ്തിട്ട് നടക്കാതെ പോയ ചിത്രത്തെ കുറിച്ചും മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ, ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ശ്രീനിവാസന്റെ മൂത്ത മകനായ വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് താനും ശ്രീനിവാസനും ഒന്നിച്ചഭിനയിക്കാൻ പ്ലാൻ ചെയ്തതെന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയത്. പ്രണവ്, ധ്യാൻ എന്നിവരുടെ പ്രായമായ കാലഘട്ടം അവതരിപ്പിക്കുന്ന, ഈ ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് അവരുടെ കഥാപാത്രങ്ങൾ താനും ശ്രീനിയും ചെയ്യാനിരുന്നതെന്നും മോഹൻലാൽ പറഞ്ഞു. താൻ വിനീതിനോട് ഓകെ പറഞ്ഞെങ്കിലും ശ്രീനിവാസന്റെ അനാരോഗ്യം കാരണം അദ്ദേഹത്തിന് ആ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതെ വന്നപ്പോൾ ആ പ്ലാൻ വേണ്ടെന്നു വെക്കുകയായിരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ശ്രീനിവാസനുമായി തനിക്ക് അന്നും ഇന്നും യാതൊരു പ്രശ്നവും ഇല്ലെന്നും ഇപ്പോഴും തങ്ങൾ നല്ല സൗഹൃദത്തിലാണെന്നും മോഹൻലാൽ പറഞ്ഞു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ പുറത്ത് വരാത്തത് കൊണ്ടുള്ള ചില വിവാദങ്ങൾ മാത്രമാണ് ഉണ്ടായതെന്നും താൻ എപ്പോഴും അദ്ദേഹത്തിന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും മോഹൻലാൽ വിശദീകരിച്ചു. ശ്രീനിവാസന്റെ മക്കളൊക്കെ താനുമായും തന്റെ കുടുംബവുമായൊക്കെ നല്ല അടുപ്പത്തിലാണെന്നും മോഹൻലാൽ പറയുന്നു
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.