കോവിഡ് രണ്ടാം തരംഗത്തിലൂടെ വളരെ ബുദ്ധിമുട്ടി നമ്മുടെ രാജ്യം കടന്നു പോകുന്ന ഈ വേളയിൽ, കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന കേരളത്തിലെ വിവിധ ആശുപത്രികളിലേയ്ക്, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന്റെ ഒന്നരക്കോടി രൂപക്ക് മുകളിലുള്ള സഹായം ആണ് എത്തുന്നത്. തന്റെ അറുപതിയൊന്നാം പിറന്നാൾ ദിനമായ ഇന്ന് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ഈ സഹായം പ്രഖ്യാപിച്ചത്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ മോഹൻലാൽ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ ആണ് വിശ്വശാന്തി. ഈ ഫൗണ്ടേഷൻ വഴി മോഹൻലാൽ കേരളത്തിലെ ആശുപത്രികളിൽ എത്തിക്കുന്നത് ഓക്സിജൻ ലഭ്യതയുള്ള 200 ഇൽ അധികം കിടക്കകൾ, വെന്റിലേറ്റർ സൗകര്യമുള്ള പത്തോളം ഐ സി യു ബെഡ്ഡുകൾ എന്നിവയാണ്.
ഇവ കൂടാതെ, ഒന്നര കോടി രൂപ വില വരുന്ന മെഡിക്കൽ ഉപകരണങ്ങൾ, പോർട്ടബിൾ എക്‌സ് റേ മെഷീനുകൾ എന്നിവയും അദ്ദേഹം വിവിധ ആശുപത്രികളിൽ എത്തിക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലെ രണ്ടു വാർഡുകളിലേക്കും ട്രയേജ് വാര്ഡിലേക്കും ഉള്ള ഓക്സിജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ഉള്ള സഹായവും വിശ്വശാന്തി വഴി മോഹൻലാൽ ലഭ്യമാക്കി. ഇ വൈ ജിഡിഎസ്, യു എസ് ടെക്‌നോളജി എന്നിവയും ആയി ചേർന്നാണ് അദ്ദേഹം ഈ കാര്യങ്ങൾ നടപ്പിലാക്കുന്നത്. കേരളാ സർക്കാരിന്റെ കാസ്പ് പ്ലാനിൽ വരുന്ന, രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലേക്കാണ് മോഹൻലാൽ ഈ സഹായങ്ങൾ എത്തിച്ചിരിക്കുന്നത്. കേരളത്തിലെ 13 ആശുപത്രികളിൽ ആയാണ് മുകളിൽ പറഞ്ഞ സഹായങ്ങൾ എത്തുക. കേരളത്തിനു പുറത്തും ഇത്തരം സഹായങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വശാന്തി ഫൗണ്ടേഷൻ. കഴിഞ്ഞ വർഷവും കോവിഡ് സമയത് കോടി കണക്കിന് രൂപയുടെ സഹായങ്ങൾ നൽകി കേരളാ സർക്കാരിനും കേരളത്തിന്റെ ആരോഗ്യ വകുപ്പിനുമൊപ്പം ഏറ്റവും കൂടുതൽ ചേർന്നു പ്രവർത്തിച്ച മലയാള സിനിമാ താരമാണ് മോഹൻലാൽ.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.