മലയാള സിനിമയിലെ നൂറു കോടി കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം. അതിനു ശേഷം പൃഥ്വിരാജ് ഒരുക്കാൻ ഇരുന്നതും മോഹൻലാൽ തന്നെ നായകനായ എമ്പുരാൻ എന്ന ചിത്രമായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം. എന്നാൽ വിദേശത്തു ഷൂട്ടിംഗ് നടത്തേണ്ട ഈ ചിത്രം ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം വൈകിയതോടെ പൃഥ്വിരാജ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി പുതിയൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലും നായകൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ബ്രോ ഡാഡി എന്നാണ്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, മുരളി ഗോപി, കനിഹ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ്.
ഒരു ഫൺ ഫാമിലി എന്റെർറ്റൈനെർ ആയാവും ഈ ചിത്രം ഒരുക്കുക എന്നും പൃഥ്വിരാജ് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അഭിനന്ദം രാമാനുജൻ കാമറ ചലിപ്പിയ്ക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. ജൂലൈ മാസത്തിൽ, ഷൂട്ടിങ്ങിനു സർക്കാർ അനുമതി ലഭിച്ചാൽ, ഈ ചിത്രം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഏതായാലും ഇപ്പോഴത്തെ ലൈൻ അപ് പ്രകാരം തുടർച്ചയായി നാല് മോഹൻലാൽ ചിത്രങ്ങൾ ആണ് പൃഥ്വിരാജ് എന്ന നടന്റെ സംവിധാന കരിയറിൽ ഉണ്ടാവുക. ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയാവും ആ ചിത്രം. എമ്പുരാൻ ഒരുക്കിയതിനു ശേഷമോ, അല്ലെങ്കിൽ ലൂസിഫർ സീരിസ് പൂർത്തിയാക്കിയതിനു ശേഷമോ ഒരു മമ്മൂട്ടി ചിത്രം ഒരുക്കാനും പൃഥ്വിരാജ് പ്ലാൻ ചെയ്യുന്നുണ്ട് എന്നും വാർത്തകൾ വന്നിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.