തെലുങ്ക് യുവതാരം വിഷ്ണു മാഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ ദിനം പ്രതി വലുതാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന കണ്ണപ്പയിൽ പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് ഒരു പ്രധാന വേഷം ചെയ്യുന്നുവെന്ന സ്ഥിരീകരണം നേരത്തെ വന്നിരുന്നു. ശിവ ഭഗവാന്റെ വേഷത്തിലാണ് പ്രഭാസ് ഈ ചിത്രത്തിലഭിനയിക്കുന്നത്. ഇപ്പോഴിതാ മലയാളം സൂപ്പർസ്റ്റാർ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുവെന്നും വിഷ്ണു മാഞ്ചു സ്ഥിതീകരിച്ചു കഴിഞ്ഞു. മോഹൻലാൽ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോഹൻലാൽ, പ്രഭാസ് എന്നിവർക്ക് പുറമേ, തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ താരയും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അടുത്തിടെ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.
മുകേഷ് സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ രചിച്ചിരിക്കുന്നത് പറുചുരി ഗോപാലകൃഷ്ണ, ബുർറ സായ് മാധവ്, തൊട്ട പ്രസാദ് എന്നിവർ ചേർന്നാണ്. അവ എന്റെർറ്റൈന്മെന്റ്സ്, 24 ഫ്രെയിംസ് ഫാക്ടറി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മണി ശർമ്മ, സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്നാണ്. ബോളിവുഡ് താരസുന്ദരി കൃതി സനോണിന്റെ സഹോദരിയായ നൂപുർ സനോണും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇന്ത്യൻ പുരാണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ഇതിഹാസ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ- പ്രഭാസ് കൂട്ടുകെട്ട് ഇതിലൂടെ ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്ത തന്നെയാണ് ഈ ചിത്രത്തിന് ഇപ്പോൾ വലിയ മൈലേജ് നൽകുന്നത്. ഗാണ്ടീവം, മനമന്ത, ജനത ഗാരേജ് എന്നിവക്ക് ശേഷം മോഹൻലാൽ ഭാഗമാകുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.